Tuesday, October 16, 2018 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 12.15 PM

'പര്‍ദ' വിവാദം കെട്ടില്ല; പവിത്രന്‍ തീക്കുനിക്ക് കോളജ് പരിപാടിയില്‍ വിലക്ക്

uploads/news/2017/12/174527/pavitran.gif

'പര്‍ദ്ദ' എന്നപേരില്‍ കവിത എഴുതിയ പവിത്രന്‍ തീക്കുനിയെ കോളജ് പരിപാടിയില്‍ നിന്ന് വിലക്കി. കവിതയുടെ പേരില്‍ തന്നെ കോളെജ് മാനേജ്‌മെന്റ് വിലക്കിയ കാര്യം പവിത്രന്‍ തീക്കുനി തന്നെയാണ് ഫേസ്ബുക്കില്‍ അറിയിച്ചത്. മലപ്പുറം കോട്ടക്കലിനടുത്തുള്ള ഐയു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയില്‍ നിന്നാണ് പവിത്രനെ വിലക്കിയത്.

പ്രോഗ്രാമില്‍ നിന്ന് 'പര്‍ദ്ദ' എന്ന കവിതയുടെ പേരില്‍ തന്നെ വിലക്കിയ മാനേജ്‌മെന്റ് നടപടിയോടും പര്‍ദ്ദ എന്തിന് പിന്‍വലിച്ചു എന്ന് വിശദീകരിക്കും മുമ്പേ ക്രൂശിച്ചവരോടും നന്ദി പറയുന്നുവെന്ന് പവിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'പര്‍ദ ഒരു ആഫ്രിക്കല്‍ രാജ്യമാണ്'എന്ന് തുടങ്ങുന്ന കവിത കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പവിത്രന്‍ പോസ്റ്റു ചെയ്തത്. വിമര്‍ശനങ്ങളും ഭീഷണികളും ഏറിയതോടെ അവിത പിന്‍വലിച്ചു. ഇതിനിടെ, തീവ്ര ഇസ്ലാമികത വിരുദ്ധതമാണ് ഇത്തരമൊരു കവിത എഴുതാന്‍ കാരണമെന്ന് ആരോപിച്ച് നിരവധിപ്പേര്‍ രംഗത്തു വന്നു. എന്നാല്‍, ശ്രീരാമനെ വിമര്‍ശിച്ച് ഇദ്ദേഹം

ആഫ്രിക്കയ്ക്ക് എതിരെയുള്ള പരാമര്‍ശവും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍, കവിത പോസ്റ്റ് ചെയ്തതിനെക്കാള്‍ സൈബര്‍ ആക്രമണമാണ് കവിത പിന്‍വലിച്ച ശേഷം തീക്കുനിക്ക് നേരെയുണ്ടായത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-

നാളെ
മലപ്പുറം
കോട്ടക്കനിന്നടുത്തുള്ള
ഐ.യു
ആര്‍ട്‌സ് സയന്‍സ്
കോളജില്‍
എന്നെ പ്രോഗ്രാമില്‍ നിന്ന്
പര്‍ദ്ദ എന്ന കവിതയുടെ
പേരില്‍
എന്നെ വിലക്കിയ
മാനേജ്‌മെന്റ് നടപടിയോട്
ഒത്തിരി നന്ദി മാത്രം
പര്‍ദ്ദ എന്തിന്
പിന്‍വലിച്ചു
എന്ന്
വിശദീകരിക്കും മുമ്പേ
എന്നെ
ക്രൂശിച്ചവരോടും

Ads by Google
Thursday 14 Dec 2017 12.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW