Tuesday, May 22, 2018 Last Updated 57 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 10.34 AM

ഐഎന്‍എസ്. കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു ; സ്‌കോര്‍പീന്‍ ക്‌ളാസ്സ് വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനി

uploads/news/2017/12/174506/ins-kalwari.jpg

മുംബൈ: കടലിനടിയില്‍ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ ഒളി ആക്രമണം സംഘടിപ്പിക്കാന്‍ ശേഷിയുള്ള നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ്. കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കില്‍ നടന്ന കമ്മീഷണിംഗ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് സ്‌കോര്‍പീന്‍ ക്‌ളാസ്സ് വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെ മസ്ഗാവ് ഡോക്കില്‍ നിര്‍മ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തില്‍ ആദ്യത്തേതാണ് ഈ മുങ്ങിക്കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ നീക്കം.

ഇതുവരെ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനിയുണ്ടെങ്കിലൂം സ്‌കോര്‍പീന്‍ ക്‌ളാസ്സ് ഇനത്തിലെ ആദ്യത്തേതാണ് കല്‍വരി. ഡിസിഎന്‍എസ് എന്ന ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെയാണ് സ്‌കോര്‍പീന്‍ ക്‌ളാസ്സ് അന്തര്‍വാഹിനി ഇന്ത്യ നിര്‍മ്മിച്ചത്.

ഡീസല്‍ ഇലക്ട്രിക് എഞ്ചിന്‍ കരുത്തു പകരുന്ന ഇവ നിര്‍മ്മിക്കാനുള്ള 23,600 കോടിയുടെ കരാറില്‍ 2005 ലാണ് ഇന്ത്യ ഫ്രഞ്ചു കമ്പനിയുമായി ഒപ്പുവെച്ചത്. 61.7 മീറ്റര്‍ നീളമുള്ള മുങ്ങിക്കപ്പലിന് 20 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 22 കിലോമീറ്റര്‍) വേഗം കടലിനടിയില്‍ കിട്ടും.

ഉപരിതലത്തില്‍ 12 നോട്ടിക്കല്‍ മൈല്‍ വേഗവും. 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിക്ക് 40 ദിവസങ്ങള്‍ കടലിനടിയില്‍ കിടക്കാനുള്ള ശേഷിയുണ്ട്. ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ അതിസാമര്‍ത്ഥ്യമുണ്ട് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

Ads by Google
Ads by Google
Loading...
TRENDING NOW