Thursday, September 13, 2018 Last Updated 14 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 06.52 PM

ആരും കരയരുത്, സന്തോഷത്തോടെ അവനേ യാത്രയാക്കു, കര്‍ത്താവ് അവനു വേണ്ടി നിശ്ചയിച്ച ദിവസം ഇന്നാണ്, 25 വയസുള്ള മകന്റെ മൃതശരീരത്തിനു മുന്നില്‍ അവന് ഇഷ്ടമുള്ള ഭക്തിഗാനമാലപിച്ചു കൊണ്ടുള്ള അമ്മയുടെ പ്രസംഗം ചര്‍ച്ചയാകുന്നു

uploads/news/2017/12/174265/amma.jpg

സ്വന്തം മകന്റെ മരണാനന്തര ചടങ്ങുകള്‍ കണ്ണീരടക്കി കാണുക എന്നതും ചുറ്റും കൂടിയവരെ ആശ്വസിപ്പിക്കു എന്നതും സാധരണ ഒരു അമ്മയ്്ക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തില്‍ മരിച്ച വിനു കുര്യന്‍ ജേക്കബിന്റെ മരണാനന്തര ചടങ്ങുകളില്‍ കൂടി നിന്നവരെ സ്വന്തം അമ്മ തന്നെ ആശ്വസിപ്പിച്ചു. മരണാനന്തര ശിശ്രുഷയ്ക്കിടയില്‍ അമ്മ നടത്തിയ പ്രസംഗം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. തന്റെ മകന്റെ മരണത്തില്‍ ആരും കരയരുത് എന്നും ജനിക്കുന്നതിനു മുമ്പു തന്നെ ദൈവം അവന്റെ ആയുസ് തീരുമാനിച്ചിരുന്നു എന്നും ഈ അമ്മ പറയുന്നു.

uploads/news/2017/12/174265/amma-2.jpg

കര്‍ത്താവ് അവനു വേണ്ടി നിശ്ചയിച്ച ദിവസം ഇന്നാണു. വിഷമിക്കേണ്ട ഇതു ദൈവത്തിന്റെ പദ്ധതിയാണ് എന്നും ഈ അമ്മ പറയുന്നു. അവനേ ഞാന്‍ സ്‌നേഹിക്കുന്നതിനേക്കാള്‍ അവന്‍ എന്നെ സ്‌നേഹിച്ചിരുന്നു അതു താന്‍ മരിച്ചാല്‍ അവനു സഹിക്കാന്‍ കഴിയില്ല എന്നും അതുകൊണ്ട് അവനെ ആദ്യം വിളിച്ചു എന്നും ഈ അമ്മ പറയുന്നു. പ്രസംഗത്തിനു ശേഷം മകന് ഇഷ്ടമുള്ള ഭക്തിഗാനം പാടിയാണ് ഈ അമ്മ മകനെ യാത്രയാക്കിയത്. സുഹൃത്തിന്റെ വിവാഹ വീട്ടില്‍ നിന്നു മടങ്ങവേയാണു ചെങ്ങന്നൂരില്‍- തിരുവല്ല ദിശയില്‍ സഞ്ചരിച്ച് വിനുവിന്റെ ബൈക്കു ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വിനുവിന്റെ മരണം സംഭവിച്ചിരുന്നു. കാശ്മീരു മുതല്‍ കന്യാകുമാരി വരെ അനുജനും സുഹൃത്തുമായി 52 മണിക്കുര്‍ 58 മിനിറ്റ് കൊണ്ടു കാര്‍ ഓടിച്ചു വിനു കുര്യന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിരുന്നു. വിനുവിന്റെ അമ്മ മറിയാമ്മ ജേക്കബ് അധ്യാപികയാണ്, പിതാവ് ജേക്കബ് കുര്യന്‍ കുറ്റൂരില്‍ വ്യാപാരിയാണ്, സഹോദരന്‍ ജോ ജേക്കബ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനാണ്. ഇളയ സഹോദരന്‍ ക്രിസ് ജേക്കബ് തിരുവല്ല മാര്‍ത്തോമ സ്‌കൂള്‍ നാലാം €ാസ് വിദ്യാര്‍ത്ഥിയാണ്.


Ads by Google
Wednesday 13 Dec 2017 06.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW