Monday, September 10, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 05.40 PM

തോപ്രാംകുടിയില്‍ ആടിന്റെ അകിടില്‍ നിന്നു കുഞ്ഞുങ്ങള്‍ ജനിച്ചു, കേരളത്തില്‍ ഇതു കേട്ടിട്ടു പോലും ഇല്ലാത്ത പ്രതിഭാസം എന്ന് ഡോക്ടര്‍മാര്‍

uploads/news/2017/12/174262/aduu.jpg

തോപ്രാംകുടി: ആടിന്റെ അകിടില്‍ നിന്നു പാല്‍ മാത്രമല്ല കുഞ്ഞുങ്ങളും ജനിക്കുമെന്ന് ഇന്നു തോപ്രംകുടിക്കാര്‍ക്ക് അറിയാം. തോപ്രാംകുടി കൊച്ചുവിളയില്‍ പ്രകാശിന്റെ ആടാണ് ഇത്തരത്തില്‍ പ്രസവിച്ചത്. ഈ ആടിന്റെ അഞ്ചാം പ്രസവമായിരുന്നു ഇത്. മാസമടുത്തപ്പോള്‍ ആടു പ്രസവ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോഴാണു പ്രകാശന്‍ ആടിന്റെ അകിടില്‍ ശ്രദ്ധിച്ചത്. അകിടില്‍ ഉണ്ടായിരുന്ന അനക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രകാശ് തോപ്രാംകുടി മൃഗാശുപത്രിയിലെ ഡോ.ബൈജു ഖാലിദിനെ സമീപിക്കുകയായിരുന്നു.

ഡോക്ടര്‍ നടത്തിയ പരിശോധനയിലാണു കുഞ്ഞ് അകിടിലാണ് എന്നു തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ശസ്ത്രക്രീയ നടത്താനായിരുന്നു ഡോക്ടറുടെ തീരുമാനം. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ രണ്ടു മുട്ടന്മാരേയും ഒരു പെണ്ണിനേയും പുറത്തെടുത്തു. അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു ഡോക്ടര്‍ പറയുന്നു. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന വെന്ററല്‍ ഹെര്‍ണിയ എന്ന പ്രതിഭാസമാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ കാരണം എന്നു ഡോക്ടര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ ഉദരത്തിലെ പേശിവലിവു മൂലം ഗര്‍ഭപാത്രം അകിടിലേയ്ക്കു തെന്നിമാറുന്നതാണ് ഇതിനു കാരണം.

കേരളത്തില്‍ ഇത്തരത്തില്‍ ഒരു പ്രതിഭാസം കേട്ടിട്ടു പോലും ഇല്ല. തിങ്കളാഴ്ച വൈകിട്ട് 7 മണിക്കു പിറന്ന കുഞ്ഞുങ്ങള്‍ ഇന്നലെ മിടുക്കന്മാരായി ഓടി നടക്കാന്‍ തുടങ്ങിട്ടുണ്ട്. അമ്മ ആട് അകിടില്‍ നിന്നു പാല്‍ ചുരത്തി തുടങ്ങിട്ടുണ്ട് എങ്കിലും ഇതിന് ഒരാഴ്ച വേണ്ടി വരും എന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. അതുവരേ കുട്ടില്‍ നില്‍ക്കുന്ന മറ്റു പെണ്ണാടുകളുടെ പാലാണു കുഞ്ഞുങ്ങള്‍ക്കു നല്‍കുക. അമ്മയേയും കുഞ്ഞിനേയും കാണാന്‍ നിരവധി പേര്‍ ഇന്നു പ്രകാശിന്റെ വീട്ടിലേയ്ക്ക് എത്തുന്നുണ്ട്. അടുത്ത ഒരു ആഴ്ച്ചത്തേയ്ക്കു ഡോക്ര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണു പ്രകാശിന്റെ അമ്മയാടു കുഞ്ഞുങ്ങളും.

Ads by Google
Wednesday 13 Dec 2017 05.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW