Thursday, October 18, 2018 Last Updated 57 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 02.37 PM

പാല്‍ കാച്ചല്‍ ചടങ്ങ് ഇങ്ങനെ

''പാല്‍ തിളച്ച് തൂവിപ്പോവാതെ രണ്ടുപേരും ചേര്‍ന്ന് വടക്കുഭാഗത്തേക്ക് മാറ്റിവയ്ക്കണം. ചെറിയ ടീസ്പൂണിലെടുക്കുന്ന പാല്‍ അടുപ്പിലേക്ക് ഒഴിക്കണം. അഗ്നിദേവന് പാല്‍ സമര്‍പ്പിക്കലാണിത്.''
uploads/news/2017/12/174228/joythi131217a.jpg

പാല്‍കാച്ചല്‍ച്ചടങ്ങിന് നല്ല മുഹൂര്‍ത്ത ദിവസവും സമയവും തീരുമാനിച്ചതിനുശേഷം തൊഴില്‍ശാപം തീര്‍ക്കാന്‍, പാലുകാച്ചിന് തലേദിവസം വൈകുന്നേരം ഗൃഹം നിര്‍മ്മിച്ച തൊഴിലാളികളെ ക്ഷണിച്ച് വസ്ത്രവും ഭക്ഷണവും നല്‍കി തൃപ്തിപ്പെടുത്തി വീട് സന്തോഷത്തോടെ ഗൃഹനാഥന്‍ ഏറ്റുവാങ്ങണം.

മുഹൂര്‍ത്തദിവസം രാവിലെ ഗണപതിഹോമം കഴിഞ്ഞ് മുഹൂര്‍ത്തസമയത്ത് പാല്‍കാച്ചല്‍ ചടങ്ങ് നിര്‍വഹിക്കണം. പാല്‍ വീടിന് പുറത്തുവച്ച ശേഷം ഗണപതിഹോമകുണ്ഡത്തില്‍നിന്ന് നിലവിളക്ക് തെളിയിച്ച് പാലും തുളസിയില ചേര്‍ത്ത വെള്ളക്കിണ്ടിയുമായി ഗൃഹനാഥനും ഭാര്യയും വീടിന് ഒരുവലം വയ്ക്കണം.

അതിനുശേഷം ഗൃഹനാഥന്റെ ഇടതുഭാഗത്ത് ഗൃഹനാഥ നിന്നതിനുശേഷം ഗൃഹനാഥന്‍ വലതുകാലും ഗൃഹനാഥ ഇടതുകാലും ഒന്നിച്ചുവച്ച് ഗൃഹത്തില്‍ പ്രവേശിക്കണം. അടുക്കളയില്‍ ചെന്ന് കിണ്ടിയിലെ തുളസിവെള്ളം അടുപ്പില്‍ തളിച്ച് ശുദ്ധിവരുത്തണം.

നിലവിളക്ക് അടുപ്പിന്റെ വടക്ക് ഭാഗത്ത് മാറ്റിവച്ച് നിലവിളക്കില്‍ നിന്ന് അടുപ്പിലേക്ക് തീ പകര്‍ന്ന് ഗൃഹനാഥനും ഭാര്യയും ചേര്‍ന്ന് പാല്‍പ്പാത്രം പ്രാര്‍ത്ഥനയോടെ അടുപ്പത്ത് വയ്ക്കണം. പാല്‍ ഏത് ദിക്കില്‍നിന്നാണ് തിളയ്ക്കുന്നതെന്ന് നോക്കണം.

പാല്‍ തിളച്ച് തൂവിപ്പോവാതെ രണ്ടുപേരും ചേര്‍ന്ന് വടക്കുഭാഗത്തേക്ക് മാറ്റിവയ്ക്കണം. ചെറിയ ടീസ്പൂണിലെടുക്കുന്ന പാല്‍ അടുപ്പിലേക്ക് ഒഴിക്കണം. അഗ്നിദേവന് പാല്‍ സമര്‍പ്പിക്കലാണിത്.

പാല്‍കാച്ചല്‍ ചടങ്ങിന് വരുന്ന അതിഥികള്‍ക്ക് കാച്ചിയപാല്‍ പ്രസാദമായി നല്‍കണം.

എ.പി. കേശവന്‍ ആശാരി
ഏപ്പിക്കാട്
മൊ: 9847800554

Ads by Google
Wednesday 13 Dec 2017 02.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW