Monday, July 02, 2018 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 04.18 PM

ഏഴരശനിയുടെയും കണ്ടകശനിയുടെയും സ്ഥാനവും ഫലങ്ങളും പരിഹാരവും

uploads/news/2017/12/173879/joythi121217a.jpg

ശനി ജന്മലഗ്നത്തിലും (ജന്മക്കൂറ്) അതിന്റെ 12-ാം ഭാഗത്തിലും 2-ാം ഭാവത്തിലും ഇങ്ങനെ മൂന്നു രാശികളില്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്ന കാലത്തിലാണ് ഏഴര ശനി എന്നു പറയുന്നത്.

ശനി ഒരു രാശിയില്‍ നില്‍ക്കുന്ന കാലദൈര്‍ഘ്യം രണ്ടര വര്‍ഷമാണ്. അതനുസരിച്ച് മൂന്നുരാശിയിലും കൂടി ഏഴരവര്‍ഷം തുടര്‍ച്ചയായി സഞ്ചരിക്കുന്നതുകൊണ്ടാണ് ആ കാലത്തിന് ഏഴരശനിയെന്ന പേരു സിദ്ധിച്ചത്.

എന്തെങ്കിലും ഒരു പ്രശ്‌നം വന്നാലുടന്‍ ശനിയാണെന്ന് പൊതുവേ പറയാറുണ്ട്. 19 കൊല്ലമാണ് ശനിയുടെ ദശാകാലം. എന്നാല്‍ 19 കൊല്ലവും ശനിയുടെ ഫലം അനുഭവിക്കേണ്ടി വരുന്നില്ല. അതായത് ഈ പറയുംവിധമാണ് അനുഭവം.

ശനിയുടെ സ്വാപഹാരം 3 വര്‍ഷം 3 ദിവസം) ബുധാപഹാരം (2 വര്‍ഷം 8 മാസം 9 ദിവസം) കേതു അപഹാരം (1 വര്‍ഷം 1 മാസം, 9 ദിവസം). ശുക്രാപഹാരം (3 വര്‍ഷം 2 മാസം) ആദിത്യാപഹാരം (11 മാസം 12 ദിവസം) ചന്ദ്രാപഹാരം (1 വര്‍ഷം 7 മാസം) കുജാപഹാരം (1 വര്‍ഷം, 1 മാസം 9 ദിവസം) രാഹു അപഹാരം (2 വര്‍ഷം 10 മാസം, 6 ദിവസം) വ്യാഴാപഹാരം (3 വര്‍ഷം 6 മാസം 12 ദിവസം) ഇങ്ങനെയാണ് ക്രമം. ഈ പറയുന്ന അപഹാരങ്ങളുടെകാലയളവിനെ ആശ്രയിച്ചാണ് അനുഭവങ്ങളുണ്ടാകുന്നത്.

ഉദാഹരണത്തിന് ശനിയിലെ വ്യാഴാപഹാര ( 2 വര്‍ഷം, 6 മാസം, 12 ദിവസം)ത്തില്‍ ജാതകന്‍ പുതിയഗൃഹം വാങ്ങും. അല്ലെങ്കില്‍ ഉള്ളത് നവീകരിക്കും. പുത്രകളത്ര സൗഭാഗ്യം, ധനാഭിവൃദ്ധി, കാര്യലാഭം എന്നിത്യാദി ഗുണഫലങ്ങള്‍ സിദ്ധിക്കും. ദശാന്ത്യം (വ്യാഴാപഹാരത്തിന്റെ അവസാനം) ദോഷപ്രദമായിരിക്കും.

വ്യാഴാപഹാരത്തില്‍ ബന്ധുമിത്രാദികള്‍ക്ക് വേണ്ടി വിവാഹങ്ങള്‍ നടത്തിക്കൊടുക്കും. ഒരു വ്യക്തിക്ക് എപ്പോഴും ശനിദശയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നതാണ് ഈ ഉദാഹരണം വ്യക്തമാക്കുന്നത്.

സാധാരണയായി ഗ്രഹചാരഫലം ചിന്തിക്കുമ്പോള്‍ പ്രഥമവും പ്രധാനമായും നോക്കാറുള്ളത് ശനിയുടെ ഫലത്തെക്കുറിച്ചാണ്.

ശനി ജന്മലഗ്നത്തിലും (ജന്മക്കൂറ്) അതിന്റെ 12-ാം ഭാഗത്തിലും 2-ാം ഭാവത്തിലും ഇങ്ങനെ മൂന്നു രാശികളില്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്ന കാലത്തിലാണ് ഏഴര ശനി എന്നു പറയുന്നത്.

ശനി ഒരു രാശിയില്‍ നില്‍ക്കുന്ന കാലദൈര്‍ഘ്യം രണ്ടര വര്‍ഷമാണ്. അതനുസരിച്ച് മൂന്നുരാശിയിലും കൂടി ഏഴരവര്‍ഷം തുടര്‍ച്ചയായി സഞ്ചരിക്കുന്നതുകൊണ്ടാണ് ആ കാലത്തിന് ഏഴരശനിയെന്ന പേരു സിദ്ധിച്ചത്.

ഏഴരശനിയുടെ ഫലം


അന്യദേശവാസം, സ്ഥാനചലനം, സ്വജനങ്ങളുടെ വിരോധം, അലച്ചില്‍, ധനഹാനി, ദാരിദ്ര്യം, അപമാനം, വിരഹം, നിരാശതാ ബോധം, എല്ലാക്കാര്യങ്ങളിലും വിഘ്‌നം എന്നിത്യാദി ബഹുവിധങ്ങളായ ക്ലേശങ്ങള്‍ ഏഴരശനിക്കാലത്ത് സംഭവിക്കാറുണ്ട്.

ജോലികിട്ടി, നാടും വീടും വെടിഞ്ഞ് അന്യനാട്ടില്‍ പോകുന്നതും ഏഴരശനിക്കാലത്താണ്. അന്യദേശവാസവും വിരഹവും ഉണ്ടാകും. ഏഴരശനിക്കാലത്തും ചിലപ്പോള്‍ വിവാഹം നടക്കാറുണ്ട്. വിവാഹത്തിനുശേഷമുള്ള ദുരിതവും വിരഹവും അനുഭവിക്കാന്‍ വേണ്ടിയാണത്.

കണ്ടകശനി


ജന്മക്കൂറിന്റെ 4, 7, 10 ഈ കേന്ദ്രഭാവങ്ങളില്‍ ശനി സഞ്ചരിക്കുന്ന കാലത്തിനാണ് കണ്ടകശ്ശനിയെന്ന് പറയുന്നത്. 'കണ്ടകന്‍ കൊണ്ടേപോകൂ' എന്നൊരു ചൊല്ലുകൂടിയുണ്ട്. എന്നാല്‍ കണ്ടകന്‍ കൊല്ലുകയില്ല കൊല്ലാതെ കൊല്ലുമെന്ന് മാത്രം.

കണ്ടകശനിയുടെ ഫലം


ജന്മ ലഗ്നത്തിന്റെ (കൂറിന്റെ) നാലാംഭാവത്തില്‍ ശനി സഞ്ചരിക്കുന്നകാലം കുടുംബകലഹം, ബന്ധുക്കളുടെ ദ്വേഷം, അന്യദേശഗമനം, മാതൃപിതൃദുരിതം, ഭാര്യാപുത്രാദികള്‍ക്ക് അരിഷ്ടത ആദിയായ ഫലം പ്രതീക്ഷിക്കാം.

ജന്മക്കൂറിന്റെ ഏഴാം ഭാവരാശിയില്‍ ശനി സഞ്ചരിക്കുന്ന കാലം, കര്‍മ്മവിഘ്‌നം, അതേത്തുടര്‍ന്നുള്ള കഷ്ടാനുഭവങ്ങള്‍ കാര്യങ്ങള്‍ക്കൊന്നും ഉരുയര്‍ച്ചയുണ്ടാകാതിരിക്കുക ഇത്യാദി ദോഷഫലങ്ങളും ഉണ്ടാകും.

പരിഹാരം


എല്ലാ വിഘ്‌നങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും പരിഹാരം ഈശ്വരഭജനമാണ്. ശനിയാഴ്ച വ്രതം എടുക്കുക, ശിവക്ഷേത്രത്തില്‍ കൂവളമാല സമര്‍പ്പിക്കുക എന്നിവയാണ് ശനിദോഷത്തിന് ഉത്തമ പരിഹാരം. (ശനിയാഴ്ച വ്രതമെടുത്ത് ശിവനാമജപത്തോടുകൂടി സ്വയം കെട്ടിയെടുക്കുന്ന കൂവളമാല ഭഗവാന് സമര്‍പ്പിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം).

ടി. സന്തോഷ് കുമാര്‍
ജ്യോതിഷാചാര്യ
മൊ: 9961019689

Ads by Google
Ads by Google
Loading...
TRENDING NOW