Thursday, April 25, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 02.49 PM

ഭാര്യയ്ക്ക് ശമ്പളം കൊടുക്കുന്ന ഏകഭര്‍ത്താവ്

''യക്ഷിയും ഞാനും, ഡ്രാക്കുള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ സുധീറിന്റെ ജീവിതാനുഭവങ്ങള്‍ക്ക് അസാധാരണതയുടെ തിളക്കം.''
uploads/news/2017/12/173861/Weeklysudheer121217.jpg

ദൈവം തന്ന ജീവിതത്തില്‍ തന്നാലാവുംവിധം മറ്റുള്ളവരെ സഹായിക്കണമെന്നാഗ്രഹിക്കുകയും അതിന് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്ത സുധീറിന് പ്രതിഫലമായി കിട്ടിയത് നന്ദികേടും കുറ്റപ്പെടുത്തലുകളുമായിരുന്നു. എങ്കിലും തന്റെ ശീലം മാറ്റാന്‍ അയാള്‍ തുനിഞ്ഞില്ല.

സിനിമയില്‍ വില്ലന്‍വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സുധീര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നായകനാണ്. മനോഹരമായ പ്രണയത്തിന്റെയും കരളലിയിക്കുന്ന കഥകളുടെയും ആകെത്തുകയാണ് അദ്ദേഹത്തിന്റെ ജീവിതം.

തിരിച്ചടികള്‍ കൂടപ്പിറപ്പാണെന്ന് കേട്ടിട്ടുണ്ട്?


നിരന്തരമായി പരോപകാരം ചെയ്യുകയും അതിന്റെ പേരില്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. പേര് കിട്ടാന്‍ വേണ്ടി സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന ഒരുപാട് പേരുണ്ടാകാം. ഞാനങ്ങനെയായിരുന്നില്ല.

ചെറുപ്പം മുതല്‍ എല്ലാവരെയും സഹായിക്കുന്നത് എന്റെ ഒരു ശീലമായിരുന്നു. അതെനിക്ക് അച്ഛന്റെ കൈയില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്. ജീവിതത്തിലേക്ക് വന്ന പെണ്‍കുട്ടിയും ഇതേ സ്വഭാവക്കാരിയാണ്. ഞങ്ങള്‍ സഹായം ചെയ്തിട്ട് നന്ദികേട് പ്രതിഫലമായി കിട്ടിയ ദമ്പതികളില്‍ നിന്ന് തന്നെ തുടങ്ങാം. ഞങ്ങള്‍ക്ക് അടുത്തറിയാവുന്ന കുടുംബമാണ്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അവര്‍ക്ക് കുട്ടികളുണ്ടായില്ല. അവര്‍ പോകാത്ത ദേവാലയങ്ങളില്ല, ചെയ്യാത്ത നേര്‍ച്ചകളില്ല. പെണ്‍കുട്ടിക്കായിരുന്നു പ്രശ്‌നം.

അണ്ഡദാനത്തിന് തയാറാകുന്ന ആരെയെങ്കിലും പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു. ഒരുമിച്ചിരുന്ന് ആലോചിച്ചപ്പോള്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സഹായിച്ചൂടാ എന്ന് തോന്നി. അണ്ഡദാനത്തിനുള്ള സന്നദ്ധത അവരെ അറിയിച്ചു.

ഇതുകേട്ടപാടെ അമ്മയാകാന്‍ കഴിയുമല്ലോ എന്നുള്ള ആഹ്‌ളാദത്തില്‍ അവള്‍ പ്രിയയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കുഞ്ഞു ജനിക്കുന്നത് വരെ ആ സ്‌നേഹബന്ധം തുടര്‍ന്നു. അതുകഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് ഞങ്ങളുടെ കണ്ണെത്താ ദൂരത്തേക്ക് അവര്‍ പോയി.

ആരും ചെയ്തുകൊടുക്കാത്ത സഹായമാണ് പ്രിയ ചെയ്തത്. ഈ ദുരനുഭവത്തിന് ശേഷം ആരെയും സഹായിക്കില്ലെന്നും വിശ്വസിക്കില്ലെന്നും തീരുമാനിച്ചതാണ്.

എന്നാല്‍ ശ്യാമ എന്ന പെണ്‍കുട്ടി ഞങ്ങളുടെ ജീവിതത്തില്‍ വന്നതോടെ, എടുത്ത തീരുമാനം മാറ്റേണ്ടി വന്നു. ഒരു ഏജന്‍സി മുഖാന്തിരം വീട്ടുജോലിക്ക് വന്നതാണവള്‍. സാമാന്യം നല്ല പെരുമാറ്റവും ചിട്ടയോടെയുള്ള ജോലിയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ അവളെ കുടുംബത്തിലെ അംഗമാക്കി മാറ്റി. എന്റെ മക്കളുടെ കാര്യങ്ങളെല്ലാം വളരെ ശ്രദ്ധയോടെ തന്നെ അവള്‍ കൈകാര്യം ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം ഹാളില്‍ ടി.വി. കണ്ടുകൊണ്ടിരുന്ന പ്രിയയോട് ശ്യാമ അവള്‍ക്കിനി ഇരുന്ന് നിലം തുടയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാര്യമന്വേഷിച്ചപ്പോള്‍ ശ്യാമ ഗര്‍ഭിണിയാണെന്നറിഞ്ഞു. വിവാഹം കഴിക്കാത്ത പെണ്‍കുട്ടി എങ്ങനെ ഗര്‍ഭിണിയായി എന്ന് പ്രിയ ചോദിച്ചപ്പോഴാണ് അവള്‍ വേലക്കാരിയല്ലെന്നും അവളെ സ്‌നേഹിക്കുന്ന ചെറുപ്പക്കാരന്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണെന്നും അറിഞ്ഞത്.

അയാളോടൊപ്പം ജീവിക്കാന്‍ വേണ്ടി വീടുവിട്ടിറങ്ങി, അയാള്‍ തിരിച്ചെത്തുന്നതുവരെ താമസിക്കാന്‍ ഒരു സ്ഥലം ആവശ്യമാണെന്നതുകൊണ്ട് വേലക്കാരിയായി വന്നതാണെന്നും അവള്‍ തുറന്നു പറഞ്ഞു. അക്കാര്യം അപ്പോള്‍ത്തന്നെ പ്രിയ എന്നെ ഫോണില്‍ വിളിച്ച് അറിയിച്ചു. ആ സമയം എന്നോടൊപ്പം ഒരുസുഹൃത്തും അവന്റെ ഭാര്യയും ഉണ്ടായിരുന്നു.

ശ്യാമയെ ഇനി വീട്ടില്‍ നിര്‍ത്തരുത്, പറഞ്ഞുവിട്ടേക്കണം എന്നായിരുന്നു കൂട്ടുകാരന്റെ അഭിപ്രായം. ഞാനും അതിനോട് യോജിച്ചു. ഉടന്‍ തന്നെ വീട്ടില്‍ച്ചെന്ന് അവളോട് കാര്യം പറഞ്ഞു.

ശ്യാമയാണെങ്കില്‍ എന്റെ ഭാര്യയുടെ കാലില്‍ പിടിച്ച് കരയാന്‍ തുടങ്ങി. അവളുടെ കരച്ചില്‍ കണ്ടപ്പോള്‍ പ്രിയയുടെ മനസ്സ് അലിഞ്ഞു. ശമ്പളമൊന്നും ആവശ്യമില്ല, കിടക്കാന്‍ ഒരിടം മാത്രം മതിയെന്നുള്ള അവളുടെ അപേക്ഷ ഞങ്ങള്‍ സ്വീകരിച്ചു.

ഞങ്ങളുടെ ആവശ്യപ്രകാരം അവള്‍ സുനില്‍ എന്ന കാമുകനെ ഫോണില്‍ വിളിച്ചു. എന്നാല്‍ താല്‍പര്യമില്ലാതെയാണ് അയാള്‍ സംസാരിച്ചതെന്ന് അവളുടെ മുഖത്ത് നിന്ന് മനസിലായി.

ശ്യാമയുടെ കൈയില്‍ നിന്നും മൊബൈല്‍ വാങ്ങി ഞാന്‍ അയാളോട് സംസാരിച്ചു. അഡ്രസ് പറഞ്ഞുകൊടുത്തിട്ട് വീട്ടിലേക്ക് വരാന്‍ പറഞ്ഞതനുസിച്ച്് അയാള്‍ വന്നു. തെരുവില്‍ അലയുന്ന ആളുകളെക്കാള്‍ കഷ്ടമായിരുന്നു അയാളുടെ രൂപം. പോരാത്തതിന് നന്നായി മദ്യപിച്ചിട്ടുമുണ്ട്.

വന്നപാടെ അയാള്‍ക്ക് കുളിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുവദിച്ചില്ല, കാരണം വീട്ടിലേക്ക് കയറ്റാന്‍ പറ്റാത്ത വിധം ദുര്‍ഗന്ധമുണ്ടായിരുന്നു അയാള്‍ക്ക്. കോയമ്പത്തൂരില്‍ ഒരു ജോലി ശരിയായികഴിഞ്ഞ് അവളെ കൂട്ടിക്കൊണ്ട് പൊയ്‌ക്കോളാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

Tuesday 12 Dec 2017 02.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW