ജീവിതത്തില്‍ പലപ്പോഴും അനുഭവത്തില്‍ വരുന്ന കാര്യമാണ് തടസ്സം. എത്ര തന്നെ അദ്ധ്വാനിച്ചാലും അതിനനുസരണമായ വരുമാനം നേടുവാനും സമ്പാദിക്കുവാനും കഴിയാതെ പോകുന്നതായി പലരിലും കാണുവാന്‍ കഴിയും. എന്നാല്‍ അവരുടെ ഗ്രഹനില പരിശോധിച്ചാല്‍ രാജയോഗം പോലത്തെ യോഗങ്ങള്‍ ഉള്ള വ്യക്തിയായിരിക്കും.
അപ്പോള്‍ പലര്‍ക്കും തോന്നാറുണ്ട് ഇതൊക്കെയുണ്ടായിട്ടും എന്തുകൊണ്ടാണ് ഒന്നും നേടാന്‍ കഴിയാത്തതെന്ന്. അതിന് കാരണം സാഹചര്യമാണ്.
അതിനുപരി നല്ല ഭാഗ്യയോഗം ഉണ്ടെങ്കിലും ശക്തമായ ദോഷമോ, തടസ്സമോ ഗ്രഹനില പ്രകാരം ഉണ്ടാകാം. എങ്കില്‍പ്പോലും സാധാരണ രീതിയില്‍ പോയാല്പ്പോലും ജീവിതാന്ത്യത്തിനുള്ളില് ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഒരു പരിധിവരെ വന്നുചേരും.
രത്നധാരണത്തിലൂടെയും അതിനോടൊപ്പമുള്ള പരിഹാര കര്‍മ്മത്തിലൂടെയും തീര്‍ച്ചയായും തടസങ്ങളെ അതിജീവിച്ച് ഭാഗ്യാനുഭവങ്ങളുടെ 75 ശതമാനത്തോളമെങ്കിലും നേടാന്‍ കഴിയും. പിന്നെ മനസിന്റെ ഉറപ്പും കര്‍മ്മത്തിന്റെ മേന്മയും അനുസരിച്ച് 100 ശതമാനത്തോളം എത്താന്‍ കഴിയും.
ഇവിടെയെല്ലാം പ്രധാനം വ്യക്തിയുടെ മനോബലം തന്നെയാണ്. മറ്റുള്ളവരുടെ വളര്‍ച്ച കണ്ട് വേവലാതിപ്പെടാതെ സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോഴാണ് വിജയം വന്നുചേരുന്നത്. ചിലര്‍ സ്വന്തം തെറ്റുകളെ അല്ലെങ്കില്‍ പോരായ്മകളെ തിരിച്ചറിയാതെ മനഃപൂര്‍വ്വം മറച്ചുവച്ച് മറ്റുള്ളവരെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി കാണാറുണ്ട്.
അങ്ങനെയുള്ളവര്‍ ഒരിക്കലും ജീവിതത്തില്‍ രക്ഷപ്പെടില്ല. കാരണം അവരില്‍ ദൈവം വസിക്കുന്നില്ല. നമ്മള് എപ്പോഴും നല്ലതിനെ ചിന്തിക്കുകയും ദൈവിക തിരിച്ചറിവിലൂടെയും ഭക്തിയിലൂടെയും ശക്തമായ പ്രാര്‍ത്ഥനയിലൂടെയും വ്യക്തിത്വത്തെ തിരിച്ചറിയുക.
അതിലൂടെ ഉതകുന്ന കര്‍മ്മം കണ്ടെത്തി മനോബലത്തോടെ ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല. ഇവിടെ രത്നധാരണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
രത്നധാരണത്തിലൂടെ വ്യക്തികളില്‍ രൂപപ്പെടുന്ന ഊര്‍ജ്ജം മനസിനും ശരീരത്തിനും തരുന്ന ഉന്മേഷത്തിലൂടെ നമ്മളില്‍ ആവാഹിക്കപ്പെട്ടു കിടക്കുന്ന ദോഷങ്ങളെ അതിജീവിക്കുവാനും ദൈവാധീനം വര്‍ദ്ധിപ്പിക്കുവാനും ഗ്രഹനില പ്രകാരം ഭാഗ്യദായകരായ ഗ്രഹങ്ങളുടെ തടസങ്ങളെ അതിജീവിക്കുവാനും ഐശ്വര്യവും സമ്പദ്സമൃദ്ധിയും നേടാനും കഴിയും.
ഒരു കാര്യം ഉറപ്പാണ്. രത്നധാരണത്തിലൂടെ അതിന് അടിസ്ഥാനമായ കര്‍മ്മത്തിലൂടെയും അതില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തിലൂടെയും ഇപ്പോഴുള്ള ജീവിതശൈലിയില്‍ നിന്ന് മാറി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും വിജയം നേടാന്‍ കഴിയും.
രത്നം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുകയും വിധിപ്രകാരം ധരിക്കുകയും അതിനനുസൃതമായ കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്താല്‍ നേട്ടങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയും.