Tuesday, October 23, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 11 Dec 2017 12.36 PM

ഓസ്ട്രിയയില്‍ തിങ്കളാഴ്ച വൈകിട്ട് 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും, കാലാവസ്ഥാമുന്നറിയിപ്പ്

uploads/news/2017/12/173536/eup111217s.jpg

വിയന്ന: ഓസ്ട്രിയയില്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ 150 - 200 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഇത് ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരും. ശക്തമായ മഴ മൂലം തറ ഐസാകുമെന്നും അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കുന്നു.

കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ച് വരുന്ന 24 മണിക്കൂറിനുള്ളില്‍ ടിറോളില്‍ മണിക്കൂറില്‍ 150 - 200 വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കി ഓസ്ട്രിയയിലെമ്പാടും കടുത്ത ശീതക്കാറ്റും ഐസ് മഴയും പെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന്‍ റോഡും മറ്റിടങ്ങളും ഐസായി മാറുമെന്നും ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മരങ്ങള്‍ വീണു വൈദ്യുതി ബന്ധം പലയിടങ്ങളിലും നിലയ്ക്കാന്‍ സാധ്യതയുണ്ട്.

മുന്‍ കരുതലെന്ന നിലയില്‍ രാത്രിയില്‍ കഴിവതും റോഡുകളില്‍ ഇറങ്ങാതിരിക്കുക, യാത്രകള്‍ ഒഴിവാക്കുക, കാര്‍ യാത്ര ഒഴിവാക്കുക. പൊതു ഗതാഗത സംവിധാനം താറുമാറാകാന്‍ സാധ്യതയുണ്ട്. (ബസും ട്രെയിനുകളും വൈകും). കാടുകളില്‍ നടക്കാനിറങ്ങുന്നവര്‍ പ്രത്യേകം പോകാതിരിക്കുക, ഉള്‍പ്രദേശങ്ങളിലെ അവധിക്കാല വിനോദങ്ങള്‍ ഒഴിവാക്കുക, മരങ്ങള്‍ക്കടിയില്‍ കൂടെ പോകരുത്.

എന്നാല്‍, അതിശൈത്യത്തിലും കിഴക്കന്‍ ഓസ്ട്രിയയില്‍ തിങ്കളാഴ്ച 13 - 17 ഡിഗ്രി വരെ ഉയരും. ചൊവ്വാഴ്ച മുതല്‍ വീണ്ടും മഞ്ഞുവീഴ്ച തുടരുകയും ചെയ്യും.

ഷിജി ചീരംവേലില്‍

Ads by Google
Monday 11 Dec 2017 12.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW