Monday, November 19, 2018 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 10 Dec 2017 09.19 AM

ശൗചാലയം വേണമെങ്കില്‍ തനിക്ക് വഴങ്ങണം; ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി

uploads/news/2017/12/173255/bathroom.jpg

റായിഗഡ്(ഛത്തീസ്ഗഡ്): ശൗചാലയം നിര്‍മിച്ചുകൊടുക്കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി.

ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി വീടിനോടുചേര്‍ന്ന് യുവതിക്ക് ശൗചാലയത്തിന് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണവും ആരംഭിച്ചു. എന്നാല്‍ പിന്നീട് നിര്‍മാണം നിയമവിരുദ്ധമെന്നുകാട്ടി റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥി പണി തടസപ്പെടുത്തുകയായിരുന്നു.

നിര്‍മാണത്തിനുള്ള തടസം മാറ്റണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഉദ്യോഗസ്ഥന്‍ ഫോണിലൂടെ ആവശ്യപ്പെട്ടതായാണ് യുവതിയുടെ പരാതി. പരാതിയില്‍ റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Ads by Google
Sunday 10 Dec 2017 09.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW