Saturday, September 08, 2018 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 10 Dec 2017 08.39 AM

കുഞ്ഞിന് വെളുത്തനിറം, ഭര്‍ത്താവ് സംശയിക്കുമോ എന്ന് ഭയന്ന് കുഞ്ഞിനെ പെറ്റമ്മ കഴുത്ത് ഞെരിച്ച് കൊന്നു

uploads/news/2017/12/173252/mother-killed-child.jpg

കട്ടപ്പന: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ആദിവാസി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യ സന്ധ്യ(28)യാണ് അറസ്റ്റിലായത്. കറുത്തനിറമുള്ള തങ്ങളുടെ കുട്ടിക്കു വെളുത്ത നിറമായതിനാല്‍ ഭര്‍ത്താവ് സംശയിക്കുമോയെന്ന ആശങ്കമൂലമാണു കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനു മൊഴി നല്‍കി. എട്ടു ദിവസം പ്രായമായ കുഞ്ഞിനു ഭര്‍ത്താവിന്റെ മുഖഛായയില്ലാത്തതും കൊലപാതകത്തിനു പ്രചോദനമായി.

ഭര്‍ത്താവുമായി പിണങ്ങി മാതാവിനും സഹോദരനുമൊപ്പം മുരിക്കാട്ടുകുടിയിലുള്ള തറവാട്ടു വീട്ടിലായിരുന്നു ഒരുവര്‍ഷത്തോളമായി സന്ധ്യ താമസിക്കുന്നത്. പിന്നീടു തര്‍ക്കം പറഞ്ഞു തീര്‍ത്തതിനാല്‍ ഭര്‍ത്താവും ഇവിടെ താമസമാരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവംബര്‍ മുപ്പതിനാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ബുധനാഴ്ചയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പിറ്റേദിവസം രാവിലെ സന്ധ്യയുടെ അമ്മ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനു ശേഷം സമീപത്തെ തോട്ടില്‍ വസ്ത്രങ്ങള്‍ കഴുകാന്‍ പോയി.

uploads/news/2017/12/173252/mother.jpg

ഈ സമയം, കട്ടിലിലുണ്ടായിരുന്ന വെള്ളത്തുണി കുഞ്ഞിന്റെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പീരുമേട് മ്ലാമല എസ്‌റ്റേറ്റില്‍ ജോലിക്കു പോയ ഭര്‍ത്താവ് ബിനുവിനെ ഫോണില്‍ വിളിച്ച് കുട്ടിക്കു അനക്കമില്ലെന്നു യുവതി പറഞ്ഞു. വിവരം ഭാര്യാസഹോദരനെയും ബന്ധുക്കളെയും ഇയാള്‍ അറിയിച്ചു. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു കുട്ടിയുടെ കഴുത്തില്‍ മുറിവു കണ്ടെത്തിയ ആശുപത്രി അധികൃതര്‍, പോലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞത്. ഇതിനിടെ, കുട്ടിയെ കൊലപ്പെടുത്തിയ കാര്യം മുരിക്കാട്ടുകുടിയിലെ ആശാപ്രവര്‍ത്തകയോടു സന്ധ്യ വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ യുവതിയെ കട്ടപ്പന സി.ഐ: വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു.

10 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒന്‍പതു വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുത്തു. പിന്നീട് കട്ടപ്പന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Ads by Google
Sunday 10 Dec 2017 08.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW