Sunday, November 18, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണന്‍
Sunday 10 Dec 2017 08.30 AM

ദുരന്തമുഖത്ത് നിന്നും ഫയര്‍ഫോഴ്‌സിനെ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ‘ജിമിക്കി കമ്മല്‍’ ‘ഞാന്‍ നിന്നെ പ്രേമിക്കുന്നു’ തുടങ്ങിയ പാട്ടുകള്‍; മുന്നറിയിപ്പുമായി തച്ചങ്കരി

uploads/news/2017/12/173250/thachankiri.jpg

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥനെ മൊെബെലില്‍ വിളിച്ച അഗ്നിരക്ഷാസേന മേധാവി ഡി.ജി.പി: ടോമിന്‍ തച്ചങ്കരി കേട്ടത് ''എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടുപോയി'' എന്ന്. മറ്റൊരാളെ വിളിച്ചപ്പോള്‍ ''ഞാന്‍ നിന്നെ പ്രേമിക്കുന്നു'' എന്നും.

അഗ്നിശമന സേനാംഗങ്ങള്‍ ഔദ്യോഗിക മൊെബെല്‍ഫോണുകളില്‍ ഹലോ ട്യൂണായി ജീവന്‍ രക്ഷാ സന്ദേശത്തിനുപകരം സിനിമാപാട്ടുകള്‍ തോന്നുംപടി വയ്ക്കുകയാണെന്നു കണ്ടെത്തിയതോടെ കര്‍ശനമുന്നറിയിപ്പുമായി ഡി.ജി.പി. രംഗത്തെത്തി. സേനയുടെ അച്ചടക്കത്തിന് യോജിക്കാത്ത തരത്തിലുളള സമീപനമാണിതെന്നു താക്കീതു നല്‍കിയ അദ്ദേഹം പാട്ട് അടിയന്തരമായി മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്നു സേനാംഗങ്ങളുടെ ഔദ്യോഗിക മൊെബെല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാനായി ഡി.ജി.പി. പ്രത്യേക സര്‍ക്കുലര്‍ ഇറക്കി. ഫോണില്‍ വിളിച്ച് മേഖലാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും ഡി.ജി.പി. തച്ചങ്കരി ''മംഗള'' ത്തോടു പറഞ്ഞു.

അടിയന്തര ഘട്ടങ്ങളിലും പൊതുജനങ്ങള്‍ വിളിക്കുന്ന സമയത്തും ഉദ്യോഗസ്ഥര്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്തുന്നതിനാണ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സി.യു.ജി) സിം കാര്‍ഡുകള്‍ അഗ്‌നിശമനരക്ഷാ സേനയുടെ പല സ്‌റ്റേഷനുകളിലും നല്‍കിയിരിക്കുന്നത്. അല്ലാത്ത സമയത്ത് ഓഫീസ് ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് ലാന്‍ഡ് ഫോണുകളിലൂടെയാണ്. എന്നാല്‍ സി.യു.ജി. സൗകര്യം മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നു തച്ചങ്കരി പറഞ്ഞു.

സ്‌റ്റേഷനുകളില്‍ ഉപയോഗിക്കേണ്ട സി.യു.ജി. സിം കാര്‍ഡുകള്‍ ചില ഉദ്യോഗസ്ഥര്‍ സ്വന്തമെന്നു കരുതിയാണ് ഉപയോഗിക്കുന്നത്. സി.യു.ജി കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരു സ്‌റ്റേഷനില്‍നിന്ന് മാറിപ്പോകുമ്പോള്‍ ഈ സിം കൂടെ കൊണ്ടുപോകാന്‍ പാടില്ല. ഓരോ സ്‌റ്റേഷനിലുമായിട്ടാണ് സിം കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നത്. സിം കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത തസ്തികകള്‍ക്കാണ്, വ്യക്തികള്‍ക്കല്ല.

ഇത്തരത്തിലാണ് കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതെന്ന കാര്യം സേനയിലെ എല്ലാ ഡിവിഷണല്‍ ഓഫീസര്‍മാരും സേനാ ആസ്ഥാനത്തെ ടെക്‌നിക്കല്‍ ഡിവിഷണല്‍ ഓഫീസറും ഉറപ്പുവരുത്തണം. മറിച്ചാണ് ഉപയോഗിക്കപ്പെടുന്നതെന്നു കണ്ടെത്താല്‍ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
എസ്. നാരായണന്‍
Sunday 10 Dec 2017 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW