Tuesday, January 09, 2018 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 10 Dec 2017 02.22 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/12/173242/azcha.jpg

അശ്വതി: ഭൂമിയില്‍നിന്നു ധനലാഭം, ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂല ഉത്തരവ്‌ ലഭിക്കാം, തൊഴില്‍ മേന്മ. അലസത പിടികൂടും. സന്താനങ്ങള്‍ക്ക്‌ പുരോഗതി. വിദേശത്തുനിന്ന്‌ തിരികെ യെത്തും, സുഹൃദ്‌സഹായം ലഭിക്കും, ധനച്ചെലവ്‌ വര്‍ധിക്കും.
ഭരണി: പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരും, വിവാഹആലോചനകളില്‍ പുരോഗതി, വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍, ബിസിനസില്‍ ധനനഷ്‌ടം. ഭക്ഷണസുഖം കുറയും, ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.
കാര്‍ത്തിക: പുതിയ ഭക്ഷ്യവസ്‌തുക്കള്‍ രുചിക്കുവാന്‍ അവസരം, അനാവശ്യവിവാദങ്ങളില്‍ ചെന്ന്‌ ചാടാതെ ശ്രദ്ധിക്കുക, സാമ്പത്തിക വിഷമതകള്‍ മറികടക്കും. വ്യവഹാര വിജയം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘര്‍ഷം, വിശ്രമം കുറയും.
രോഹിണി: യാത്രകളില്‍ സന്തോഷം. കുടുംബ സുഖ വര്‍ദ്ധന, പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും, ഭക്ഷണസുഖം, പുതിയ വസ്‌ത്ര-ആഭരണ ലാഭം. ധനച്ചെലവ്‌ വര്‍ധിക്കും, പിന്നീട്‌ ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ക്കായി പണം ചെലവിടും. ബന്ധുക്കളില്‍നിന്ന്‌ അകാരണമായ എതിര്‍പ്പുണ്ടാകും.
മകയിരം: അവിചാരിത യാത്രകള്‍ വേണ്ടിവരും , മാനസിക സന്തോഷം വര്‍ധിക്കും, സുഹൃത്തുക്കള്‍ ഒത്തുചേരും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. തടസങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. ഗൃഹോപകരണങ്ങള്‍ വാങ്ങും.
തിരുവാതിര: ബിസിനസില്‍ പണച്ചെലവ്‌ അധികരിക്കും, ദമ്പതികള്‍ ഒന്നിച്ച്‌ യാത്രകള്‍ നടത്തും, തൊഴില്‍രംഗത്തു നിന്ന്‌ അവധിയെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും, യാത്രയ്‌ക്കായി പണച്ചെലവ്‌, ത്വക്‌ രോഗ സാധ്യത.
പുണര്‍തം: പുതിയ പദ്ധതികള്‍ ആലോചിക്കും, ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. സന്തോഷം വര്‍ധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകള്‍ നടത്തും, ഭൂമിയില്‍നിന്നുള്ള ധനലാഭം, അയല്‍വാസികളുടെ സഹായം ലഭിക്കും
പൂയം: ബന്ധുക്കളില്‍നിന്നുള്ള അകല്‍ച്ച അവസാനിക്കും, സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍, ധനപരമായി അനുകൂലം. സന്താനങ്ങള്‍ക്ക്‌ പുരോഗതി, പുതിയ കോഴ്‌സുകളില്‍ പ്രവേശനം, വിശ്രമം കുറയും.
ആയില്യം: ജീവിത പങ്കാളിക്ക്‌ നേട്ടം. ആരോഗ്യപരമായ വിഷമത ശമിക്കും. തൊഴിലില്‍നിന്ന്‌ നേട്ടം. സന്തോഷം വര്‍ദ്ധിക്കും. കടമിടപാടുകള്‍ കുറയ്‌ക്കാന്‍ കഴിയും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും.
മകം: പണമിടപാടുകളില്‍ നേട്ടം. ബന്ധു ഗുണമനുഭവിക്കും, യാത്രകള്‍ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം, സാമ്പത്തികനേട്ടം കൈവരിക്കുവാന്‍ കഴിയും. മാതാവിനോ മാതൃജനങ്ങള്‍ക്കോ അരിഷ്‌ടത, തൊഴില്‍ രംഗത്ത്‌ അന്യരുടെ ഇടപെടല്‍.
പൂരം: പഠനത്തിലും ജോലിയിലും അലസത, മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും, സഞ്ചാരക്ലേശം മൂലം ക്ഷീണം, കടബാദ്ധ്യതയില്‍നിന്ന്‌ മോചനം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സത്‌കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും.
ഉത്രം: ഭക്ഷണസുഖം, സുഹൃത്തുക്കള്‍ വഴി നേട്ടം, ധനപരമായ പുരോഗതി , അപവാദത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കുക, തൊഴില്‍പരമായി ദിനം അനുകൂലം. തൊഴിലില്‍ അനുകൂല സാഹചര്യം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
അത്തം: സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകള്‍, സഹപ്രവര്‍ത്തകര്‍ നിമിത്തമായി മനോവിഷമം. സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും, ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ പ്രശ്‌നങ്ങള്‍.
ചിത്തിര: ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരല്‍, തൊഴില്‍ നേട്ടം, വിവാഹ ആലോചകളില്‍ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴില്‍ രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ചോതി: ബന്ധുജങ്ങളുമായി നിലനിന്ന കലഹം ശമിക്കും, സന്താനഗുണ വര്‍ധന, രോഗദുരിതത്തില്‍ ശമനം, പണമിടപാടുകളില്‍ നേട്ടം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും, അന്യരില്‍ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും.
വിശാഖം: കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം , ഭൂമി വില്‍പ്പന തീരുമാനമാകും, മുന്‍കാല നിക്ഷേപങ്ങളില്‍നിന്ന്‌ നേട്ടം, സുഹൃദ്‌ഗുണം വര്‍ധിക്കും, സര്‍ക്കാര്‍ ആനുകൂല്യം. സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന്‌ പണം മുടക്കും.
അനിഴം: സ്വയം തൊഴിലില്‍ ധനനഷ്‌ടം , ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ മാറി നില്‍ക്കേണ്ടി വരും, ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും, മംഗളകര്‍മങ്ങളില്‍ സംബന്ധിക്കാന്‍ യാത്രകള്‍.
തൃക്കേട്ട: സ്വത്തു സംബന്ധമായ തര്‍ക്കത്തില്‍ തീരുമാനം, വിദേശത്തുനിന്ന്‌ തിരിച്ചെത്തും, ബന്ധുക്കള്‍ തമ്മില്‍ ഭിന്നത, ദാമ്പത്യപ്രശ്‌നങ്ങള്‍ ശമിക്കും. സാമ്പത്തികമായി വിഷമതകള്‍ നേരിടും, പണം നല്‍കാനുള്ളവരില്‍നിന്ന്‌ അകന്നു നില്‍ക്കും. സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത.
മൂലം: വാഹന കൈകാര്യം ചെയ്യമ്പോള്‍ ശ്രദ്ധിക്കുക. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. ഔഷധസേവ വേണ്ടിവരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും
പൂരാടം: സാമ്പത്തിക വിഷമം നേരിടും, സ്വത്തു സംബന്ധമായ സംസാരങ്ങള്‍ ഉണ്ടാവാം . വ്യവഹാരങ്ങളില്‍ തിരിച്ചടി. യാതകള്‍ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം, ബിസിനസില്‍ നേട്ടം.
ഉത്രാടം: ചികിത്സകളില്‍കഴിയുന്നവര്‍ക്ക്‌ പൊതുവെ അനുകൂല വാരമല്ല , ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍, മനഃസുഖം കുറയും , തൊഴില്‍ രംഗത്ത്‌ നേട്ടങ്ങള്‍. ജലദോഷം പനി എന്നിവ പിടിപെടുവാന്‍ സാദ്ധ്യത, കടങ്ങള്‍ കുറയ്‌ക്കും, സുഹൃദ്‌ സഹായം വര്‍ദ്ധിക്കും.
തിരുവോണം: അമിത ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്ര വേണ്ടിവരും പ്രധാന തൊഴിലില്‍ നിന്നല്ലാതെ വരുമാനം, ഭാഗ്യപരീക്ഷണങ്ങളില്‍ ചെറിയനേട്ടം. ബിസിനസ്‌ പുഷ്‌ടിപ്പെടും. തൊഴില്‍നേട്ടങ്ങള്‍. സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.
അവിട്ടം: സന്താനങ്ങള്‍ക്കായി പണച്ചെലവ്‌ , ഇരു ചക്ര വാഹനം മൂലം ധനനഷ്‌ടം, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങള്‍ സാധിക്കും. ദേഹസുഖം കുറയും, സന്താനങ്ങള്‍ക്കായി പണച്ചെലവ്‌, ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍
ചതയം: സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകള്‍. പുതിയ ജോലികളില്‍ പ്രവേശിക്കാന്‍ അവസരം. ബന്ധുക്കളുമായി നില നിന്ന തര്‍ക്കം അവസാനിക്കും. സകുടുംബ യാത്രകള്‍നടത്തും. തൊഴില്‍ സംബന്ധമായ യാത്രകള്‍ വേണ്ടിവരും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും.
പൂരുരുട്ടാതി: ആഗ്രഹങ്ങള്‍ നിറവേറും. രോഗശമനം. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങള്‍ പിടിപെടാം, തൊഴില്‍പരമായ മാറ്റങ്ങള്‍. അനാവശ്യ മാനസിക ഉത്‌ക്കണ്‌ഠ, ഗൃഹസുഖം കുറയും, പ്രവര്‍ത്തന വിജയം കൈവരിക്കും.
ഉത്രട്ടാതി: ബന്ധു സമാഗമം. ഉദര സംബന്ധ വിഷമതകള്‍ക്കായി ഔഷധസേവവേണ്ടിവരും. ബന്ധുക്കള്‍ക്ക്‌ രോഗസാധ്യത, പണമിടപാടുകളില്‍ നഷ്‌ടം. ആഹാര കാര്യത്തില്‍ ശ്രദ്ധ കുറയും, സര്‍ക്കാരിലേയ്‌ക്ക് പിഴ അടയ്‌ക്കേണ്ടി വരും
രേവതി: വ്യവഹാര വിജയം , യാത്രകള്‍ വേണ്ടിവരും, സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും, മനസ്സിന്‌ സന്തോഷ സൂചകമായ വാര്‍ത്തകള്‍ കേള്‍ക്കും. മുതിര്‍ന്ന കുടുംബാങ്ങള്‍ക്ക്‌ അരിഷ്‌ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 10 Dec 2017 02.22 AM
YOU MAY BE INTERESTED
TRENDING NOW