Monday, November 05, 2018 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 09 Dec 2017 04.49 PM

കളിയല്ല കിണറാണേ !

കിണറുകളുടെ പുത്തന്‍ ട്രെന്‍ഡുകള്‍ അനുകരിക്കുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളും.....
uploads/news/2017/12/173038/kinarguid091217aa.jpg

കാഴ്ചയ്ക്കു വേണ്ടി എന്തിനെയും അലങ്കരിക്കാന്‍ മലയാളിയ്ക്ക് മടിയില്ല. അംബരചുംബികളായ വീടുകള്‍ക്കൊപ്പം മുറ്റത്തെ കിണറിനു വീടിനോളം ഭംഗിയില്ലെന്ന തോന്നലില്‍ നിന്നാണ് കിണറുകളിലെ പുത്തന്‍ ട്രെന്‍ഡുണ്ടായത്.

ഇന്ന് കേരളത്തിലെ കിണറുകള്‍ക്ക് പല രൂപമാണ്. പൂക്കൊട്ടയായും,തളികയായും,പഴങ്ങളായും,മരങ്ങളായും ഉരുളിയായും അങ്ങനെ കിണറുകള്‍ വിലസുന്നു. ദൃശ്യ വിരുന്നൊരുക്കി നില്‍ക്കുന്ന കിണറുകള്‍ക്കും പറയാനുണ്ട് കഥകള്‍...

കാഴ്ചയാണ് പ്രധാനം


ആഘോഷങ്ങളുടെ ഭാഗമായി കിണറുകളും അലങ്കരിച്ചു തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ് കിണറുകളുടെ രൂപമാറ്റത്തില്‍ ഇത്രയേറെ മാറ്റങ്ങളുണ്ടായത്.

ഓരോ നിമിഷവും ലോകത്തുണ്ടാകുന്ന മാറ്റം പോലെ കിണറിന്റെ ഭാവവും രൂപവും മാറികൊണ്ടിരിക്കുന്നു. ഏത് രൂപത്തിലാണെങ്കിലും ഉപയോഗിച്ചാലും ഇല്ലെങ്കിലും കാഴ്ചയില്‍ കിണര്‍ ഭംഗിയുണ്ടാകണം, ഇത് മാത്രമാണ് മിക്കവരുടെയും മുന്നിലുള്ളത്.

പുറമേ നിന്നു നോക്കിയാല്‍ കിണറാണെന്നു തോന്നാത്ത രീതിയിലാണ് കിണറുകളുടെ രൂപം മാറ്റുന്നത്. ഭൂമിയ്ക്കു മുകളിലേക്കുള്ള ഭാഗത്ത് മാത്രമാണ് ആകര്‍ഷണത്തിനായുള്ള പണി
കള്‍ ചെയ്യുന്നത്. കിണറുള്ളിലേക്ക് ഒരു തരത്തിലുമുള്ള മാറ്റങ്ങളുണ്ടാകുന്നില്ല.

സ്ഥല സൗകര്യവും ഉടമസ്ഥരുടെ താ ല്‍പര്യവും മനസ്സിലാക്കി കിണറുകള്‍ അലങ്കരിക്കാന്‍ വൈദഗ്ധ്യം നേടിയവര്‍ ഏറെയുണ്ട്. ആരുമൊന്നു നോക്കി,ആസ്വദിക്കുന്ന തരത്തിലാണ്
കിണറുകള്‍ രൂപം മാറുന്നത്. അതിനായി ലക്ഷങ്ങള്‍ ചെലവാക്കാനും പുതുതലമുറയ്ക്ക് മടിയില്ല.

uploads/news/2017/12/173038/kinarguid091217a2.jpg

ഉരുളി -

കേരളത്തിലെ അലങ്കരിച്ച കിണറുകളില്‍ ഭൂരിഭാഗവും ഉരുളിയുടെ രൂപത്തിലാണ്. സിമെന്റ് കൊണ്ട് രൂപമുണ്ടാക്കി അതില്‍ അലങ്കാര പണികളും പൂര്‍ത്തിയാക്കി, ശേഷം സ്വര്‍ണ്ണ നിറത്തില്‍ പെയിന്റടിക്കുയാണ് ചെയ്യുന്നത്. ഉരുളി,ചെമ്പ് രൂപമുള്ളവുയുടെ നിര്‍മ്മാണ രീതി ഏകദേശം ഒരുപോലെയാണ്.

ആകൃതിയിലും വലിപ്പത്തിലും വ്യത്യാസങ്ങള്‍ ഉണ്ടെന്നു മാത്രം. ഈ ആകൃതിയിലുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ മോട്ടോര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതാണ് നല്ലത്. 20,000 മുതല്‍ മുകളിലേക്കാണ് ഇതിന്റെ നിര്‍മ്മാണ് ചെലവ്.

പൂക്കൂട -

ഉരുളിയുടെയും ചെമ്പിന്റെയും ഊഴം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ടത് പൂക്കൂടയുടെ ആകൃതിയുള്ളവയാണ്. വെള്ളം കോരാനുളള സൗകര്യം ഇതിലുണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ വെള്ളം കോരാന്‍ സാധാരണയില്‍ കൂടുതല്‍ ആയാസമെടുക്കേണ്ടി വരും. കുറഞ്ഞ നിരക്ക് 25,000 രൂപ

മരങ്ങള്‍ -

ഇടയ്ക്കെങ്കിലും തൊട്ടിയുപയോഗിച്ച് വെള്ളം കോരാന്‍ താല്‍പര്യമുള്ള വീടുകളില്‍ മരങ്ങളുടെ ആകൃതിയില്‍ കിണര്‍ നിര്‍മ്മിച്ചാല്‍ മതിയാകും.

പകുതി മുറിച്ച മരങ്ങളുടെ രൂപമാണ് സാധാരണയായി കണ്ടുവരുന്നെതെങ്കിലും പ്ലാവിന്റെ രൂപമാണ് മിക്കയാളുകളും തെരഞ്ഞെടുക്കുന്നത്. പേരറിയാത്ത മരങ്ങളുടെ രൂപത്തിലും കിണറുകള്‍ അലങ്കരിക്കാറുണ്ട്. ഇത്തരത്തില്‍ നിര്‍മ്മിക്കുവാന്‍ 50,000 രൂപയോളം ചെലവുണ്ടാകും

കെട്ടുവള്ളം -

കായലുകളിലെ കെട്ടുവള്ളത്തിന്റെ അതേ മാതൃകയിലാണ് കിണറിനെ മാറ്റിയെടുക്കുന്നത്. വള്ളത്തിന്റെ മധ്യഭാഗത്തായിരിക്കും കിണറിന്റെ സ്ഥാനം. പുറമേ കിണര്‍ ആണെന്നു പോലും തിരിച്ചറിയാനാകാത്ത തരത്തിലാണ് കെട്ടുവള്ളമുണ്ടാക്കുന്നത്.

വള്ളത്തിന്റെ ഒരുഭാഗം മുകളിലേക്ക് തുറക്കാവുന്ന തരത്തിലും പൂര്‍ണമായും മൂടിയടച്ചും കിണര്‍ നിര്‍മ്മിക്കാം.കുറഞ്ഞത് ഒരു ലക്ഷം രൂപയോളം ചെലവുണ്ടാകും കെട്ടുവള്ളത്തിന്റെ രൂപമുണ്ടാക്കിയെടുക്കാന്‍.

uploads/news/2017/12/173038/kinarguid091217a1.jpg

പഴങ്ങള്‍ -

പഴവര്‍ഗ്ഗങ്ങളുടെ ആകൃതിയിലും കിണറിനെ മാറ്റിയെടുക്കാന്‍ സാധിക്കും. മാങ്ങ, ആപ്പിള്‍, കൈതച്ചക്ക തുടങ്ങിവയയാണ് കൂടുതലായി ഉപയോഗിക്കുന്നത്.

ഇത്തരത്തിലുള്ളവയില്‍ തന്നെ പകുതി മുറിച്ച ഫലങ്ങളുടെ ആകൃതിയിലും കിണറുകളെ മാറ്റിയെടുക്കുന്നുണ്ട്. 20,000 രൂപ മുതലാണ് നിര്‍മ്മാണ ചെലവ്.

കാഴ്ചയ്ക്ക് മാത്രമാകരുത്


കേരളത്തില്‍ 60 ലക്ഷത്തോളം കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം ഉപയോഗശുന്യമാണെന്നതും ശ്രദ്ധേയമാണ്. അലങ്കാര വസ്തുവായി മാത്രം കിണറിനെ കാണുന്ന മനോഭാവം മാറ്റണമെന്നാണ് കഴിഞ്ഞ 20 വര്‍ഷമായി ലാന്‍ഡ്സ്‌കേപ് ഡിസൈനറായ വസന്തിന്റെ അഭിപ്രായം.

ഓരോ വീടിന്റെയും വീട്ടുകാരുടെയും ജീവിതത്തെ മാറ്റി മറിയ്ക്കാന്‍ ആ വീട്ടിലെ കിണറുകള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. കൃത്യമായി സ്ഥാനം കണക്കാക്കി കിണര്‍ കുഴിക്കുന്നതിനോടൊപ്പം അവയെ സംരക്ഷിക്കുകയാണ് വേണ്ടത്.

എന്നാല്‍ വീടിനു മുന്നിലുള്ള കിണറിനെയും ആര്‍ഭാടത്തിന്റെ ഭാഗമാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. എന്റെ മുന്നിലെത്തുവരോട് ഇതിന്റെ ദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെങ്കിലും മിക്കവര്‍ക്കും കാഴ്ചയിലെ സൗന്ദര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്..

ഓരോ കിണറിനും സ്ഥാനമുള്ളതു പോലെ അതിന്റെ അളവിനും പ്രധാന്യമുണ്ട്. വശങ്ങള്‍ കെട്ടി മറയ്ക്കുന്നതിനു പോലും കണക്കുണ്ട്. കിണറ്റിലെ വെള്ളത്തിലേക്ക് സൂര്യ രശ്മികല്‍ പതിയേണ്ടതുണ്ട്. അതു പോലെ തന്നെയാണ് വെള്ളത്തിനു ചലനമുണ്ടാക്കുന്നതും.

അനങ്ങതെ കിടക്കുന്ന ജലം വളരെ വേഗം മലിനമാകും. അതുകൊണ്ടാണ് തൊട്ടിയുപയോഗിച്ച് വെള്ളെ കോരണമെന്നു പറയുന്നത്.

പക്ഷേ ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ പലതും പ്രാവര്‍ത്തിമാക്കാന്‍ സാധിക്കില്ല. എങ്കിലും കഴിയുന്നതും കിണറിനെ കിണറായി തന്നെ സംരക്ഷിക്കുന്നതാണ് നല്ലത്. വസന്ത് പറഞ്ഞു നിര്‍ത്തുന്നു.

കടപ്പാട്. വസന്ത്
ഗ്രീന്‍ ഹില്‍ ലാന്‍ഡ്സ്‌കേപ്സ്
അടൂര്‍. ഫോണ്‍ 9539257001

കെ. ആര്‍ ഹരിശങ്കര്‍

Ads by Google
Saturday 09 Dec 2017 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW