Wednesday, April 04, 2018 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Saturday 09 Dec 2017 04.37 PM

കുളവും കുളിമുറിയും

uploads/news/2017/12/173036/Weeklyvasthu091217a.jpg

പഴയകാലത്ത് എല്ലാ വീട്ടിലും ഒന്നോ രണ്ടോ കുളം ഉണ്ടാവുക സാധാരണമായിരുന്നു. ഒരു കുളം കുടിക്കാനുള്ള വെള്ളത്തിനും മറ്റൊന്ന് കുളിക്കുന്നതിനും പാത്രം കഴുകുന്നതിനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്തും സ്ത്രീകള്‍ക്ക് കുളിക്കാനായി വീടിന് പുറത്തായിരുന്നു കുളിമുറിയോ മറപ്പുരയോ നിര്‍മിച്ചിരുന്നത്.

ഇപ്പോള്‍ കുളത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയും കുളം നിര്‍മിച്ചാല്‍ ഐശ്വര്യവും പ്രശസ്തിയുമൊക്കെ ഉണ്ടാകുമെന്ന തിരിച്ചറിവുണ്ടാവുകയും വെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിനാല്‍ ക്ഷേത്രങ്ങളിലും വീടുകളിലും കുളങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തുടങ്ങിയിരിക്കുകയാണല്ലോ.

വീടിനു പുറത്ത് കുളിപ്പുര ഉണ്ടാക്കുകയാണെങ്കില്‍ അത് വടക്കുകിഴക്ക് തന്നെയാണ് നല്ലത്. കുളം അഗ്നികോണില്‍ (തെക്കുകിഴക്ക്) അല്ലെങ്കില്‍ തെക്കുവശത്ത് പാടില്ല. വടക്കുവശത്തും വടക്കുകിഴക്കും ആണ് ഉത്തമം.

Ads by Google
TRENDING NOW