Wednesday, April 04, 2018 Last Updated 22 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 09 Dec 2017 02.35 PM

മുച്ചുണ്ടിന് പരിഹാരം

uploads/news/2017/12/173009/Weeklykids091217a.jpg

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ജന്മവൈകല്യമാണു മുച്ചുണ്ട്. അണ്ണാക്കിനും മേല്‍ച്ചുണ്ടിനും ദ്വാരമുണ്ടാകുകയും ചുണ്ടുകള്‍ തമ്മില്‍ കൂടിച്ചേരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

മുഖത്തു വൈകൃതമുണ്ടാകുന്നതും ശിശുക്കള്‍ക്കു മുലയുണ്ണാന്‍ പ്രയാസമുണ്ടാകുന്നതും സംസാരത്തിനു വ്യക്തതയില്ലാതാവുന്നതും മുച്ചുണ്ട് മൂലമുളള പ്രശ്‌നങ്ങളാണ്.

പാലുകുടിക്കുമ്പോള്‍ നെഞ്ചില്‍ തട്ടാനും കേഴ്‌വിത്തകരാറുണ്ടാകാനും സാധ്യതയുണ്ട്. ഇങ്ങനെയുളള കുട്ടികള്‍ക്ക് സ്തനം പിഴിഞ്ഞ് പാലെടുത്തു കൊടുക്കണം. ചുണ്ടിന്റെ മുറിഞ്ഞിരിക്കുന്ന അവസ്ഥ അഞ്ചുമാസം പ്രായമാകുമ്പോള്‍ ശസ്ത്രക്രിയയിലൂടെ നേരേയാക്കാന്‍ സാധിക്കും.

അണ്ണാക്കിലുണ്ടായ വിടവ് ഒമ്പതുമാസം അല്ലെങ്കില്‍ ഒരു വയസാകുമ്പോള്‍ ശസ്ത്രക്രിയയിലൂടെ ശരിയാക്കാം. ഈ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ പത്തുകിലോ തൂക്കം കുഞ്ഞിന് ഉണ്ടായിരിക്കണം. പാലു ശരിയായി കുടിക്കാത്തതു കാരണം കുഞ്ഞിനു തൂക്കം വയ്ക്കാനുളള സാധ്യത കുറവാണ്.

പത്തുകിലോ തൂക്കമുണ്ടെങ്കില്‍ ഒരു ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധനെയോ പ്ലാസ്റ്റിക് സര്‍ജനെയോ കാണിച്ച് സര്‍ജറി നടത്താം. ഒരു വയസ്സിനു മുമ്പ് ഇത് ചെയ്തില്ലെങ്കില്‍ വ്യക്തതയില്ലാതെ കുട്ടി സംസാരിച്ചുതുടങ്ങും.

Ads by Google
TRENDING NOW