Saturday, June 29, 2019 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 09 Dec 2017 12.55 AM

മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അപാകത; പരിഹരിക്കണമെന്നു നോട്ടീസ്‌

uploads/news/2017/12/172929/1.jpg

ശബരിമല: സന്നിധാനത്തെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന്‌ ദേവസ്വം മരാമത്ത്‌ വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കരാറുകാരായ റാങ്കി എന്‍വയണ്‍മെന്റിന്‌ നോട്ടീസ്‌ നല്‍കി. അധികൃതര്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയില്‍ നിരവധി അപാകതകള്‍ കണ്ടെത്തി.
കോളിഫോം ബാക്‌ടീരിയയുടെ അളവ്‌ കുറയ്‌ക്കാനുള്ള ഹൈപ്പോ ക്ലോറൈഡ്‌ ഡോസര്‍ സ്‌ഥാപിച്ചെങ്കിലും പ്രവര്‍ത്തിപ്പിച്ച്‌ തുടങ്ങിയിട്ടില്ല. എത്ര മലിനജലം പ്ലാന്റില്‍ എത്തുന്നുവെന്നറിയാനുള്ള ഫ്‌ളോമീറ്റര്‍ സ്‌ഥാപിച്ചിട്ടില്ല.
അരവണ പ്ലാന്റിന്‌ താഴെയുള്ള കെട്ടിടത്തിലെ ടോയ്‌ലറ്റ്‌ ടാങ്ക്‌ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടില്ല. ശാസ്‌ത്രീയമായ രീതിയില്‍ ടാങ്ക്‌ നിര്‍മിക്കാത്തതിനാല്‍പല ഭാഗത്തും നിറഞ്ഞൊഴുകി ദുര്‍ഗന്ധം വമിക്കുന്നു. കെട്ടിടങ്ങളിലെ ടോയ്‌ലറ്റില്‍നിന്നുള്ള മലിന ജലം ഒഴുകുന്ന പൈപ്പ്‌ പലയിടത്തും പൊട്ടി ഒലിക്കുകയുമാണ്‌. പ്ലാന്റിലേക്ക്‌ മലിനജലം എത്തിക്കുന്ന പൈപ്പ്‌ ലൈനിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇവ ഞുണങ്ങാറില്‍ പതിക്കുകയാണ്‌. ബെയ്‌ലി പാലത്തിന്‌ സമീപം തടയണയില്‍നിന്നും മാലിന്യം മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പ്‌ ചെയ്‌തു മാറ്റണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അലക്‌സാണ്ടര്‍, ദേവസ്വം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ആര്‍. അജിത്‌കുമാര്‍, അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍മാരായ കെ. ഹരീഷ്‌ കുമാര്‍, സുനില്‍കുമാര്‍ എന്നിവരാണു പ്ലാന്റ്‌ പരിശോധിച്ചത്‌.

Ads by Google
Saturday 09 Dec 2017 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW