Tuesday, January 09, 2018 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 03.52 PM

ശ്രീവിനായകന് നാളികേരം അടിക്കുന്നതിന്റെ പൊരുള്‍

uploads/news/2017/12/172739/joythi081217a.jpg

ശിവഭഗവാന്റെ പ്രിയ പുത്രനായ 'വിനായകന്‍' ഭാരതീയ ഈശ്വര സങ്കല്പത്തിലെ പ്രഥമഗണനീയനും സ്മരണീയനുമാണ്.

ഭാരതീയ ഭക്തസഹസ്രങ്ങളുടെ ആരാധനാക്രമത്തില്‍ വിഘ്‌നേശ്വരന് പ്രഥമസ്ഥാനം തന്നെയാണ്. തന്റെ ഏതു പ്രശ്‌നങ്ങളും വിഘ്‌നം കൂടാതെ നടത്തുന്നതിനാണ് ഏവരും ആഗ്രഹിക്കുന്നത്.

ഗണപതിക്കുള്ള പ്രധാന വഴിപാടുകളില്‍ ഒന്നാണ് ഗണപതിക്ക് തേങ്ങ അടിക്കല്‍. നാളികേരം മനുഷ്യശരീരത്തിന് തുല്യമാണ് എന്നാണ് സങ്കല്പം.

പുറമേ നാരുകളോടുകൂടി ആവണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും, ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണ് നാളികേരളത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നത്.

ഗണപതിക്ക് നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാന് സ്വയം പൂര്‍ണ്ണമായും നമ്മെ സമര്‍പ്പിക്കയാണ് ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാന്‍ എന്ന ഭാവത്തെയും താന്‍ ചെയ്ത പാപത്തേയുമാണ് ഉടച്ചുകളയുന്നത്.

ഗണങ്ങളുടെ അധിപനായ ഗണപതിക്ക് മൂന്ന് കണ്ണുള്ള നാളികേരം അര്‍പ്പിക്കുന്നതിലൂടെ സകല വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ച് പോരുന്നു.

വിഘ്‌നങ്ങള്‍ മാറ്റാന്‍ നാളികേരമുടയ്ക്കല്‍ സാധാരണയായി നടന്നുവരാറുള്ള ഒരു ആചാരമാണ്. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ് ഈ കര്‍മ്മം അനുഷ്ഠിക്കുന്നത്. നാളികേരം ഒരിക്കല്‍ പൊട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ നാളികേരം വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം.

നാളികേരം എറിഞ്ഞുടയ്ക്കാന്‍ കഴിയില്ലെന്ന് സ്വയം തോന്നിയാല്‍ വേറൊരു വ്യക്തിയെക്കൊണ്ട് നാളികേരം ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബാല ഗണപതിക്കും ജോലി തടസ്സം നീങ്ങാന്‍ എള്ളാംകാവിലെ മഹാഗണപതിക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണ്.

ശബരിമല ദര്‍ശനത്തിന് പോകുമ്പോള്‍ നെയ്യ്‌തേങ്ങ കൂടാതെ അഞ്ചുനാളികേരങ്ങള്‍ കൂടി ഭക്തന്മാര്‍ കരുതാറുണ്ട്. എരുമേലിയിലും പമ്പാഗണപതിക്കും, ശരംകുത്തിയിലും 18-ാം പടി കയറുംമുമ്പും ഓരോ നാളികേരം ഉടയ്ക്കുന്ന പതിവുണ്ട്.

മാളികപ്പുറത്ത് ഉരുട്ടാനായി ഒരു നാളികേരം വേണം. ഫലപ്രാപ്തിക്കായി വെറുതെ നാളികേരമടിക്കാതെ ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചുകൊണ്ട് വേണം നാളികേരമുടയ്ക്കാന്‍.

സമ്പാ: കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം, റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ.)

Ads by Google
TRENDING NOW