Sunday, September 09, 2018 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 11.45 AM

പുറത്തിറങ്ങുമ്പോള്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ മറ്റുള്ളവരില്‍ നിന്ന് ഈ അമ്മയ്ക്ക് ഒളിപ്പിക്കേണ്ട ഗതികേട്: ഒറ്റനോട്ടത്തില്‍ കാരണം പറയാം

Five-month-old baby, Hair

റെയ്ച്ചല്‍ എന്ന അമ്മയ്ക്ക് പുറത്തിറങ്ങാന്‍ തന്നെ മടിയാണ്. കാരണം തന്റെ അഞ്ച് മാസം പ്രായമായ കുഞ്ഞും. കുസൃതിയോ ബഹളങ്ങളോ അല്ല ഈ അമ്മയെ കുഴപ്പിക്കുന്നത്. വെറും അഞ്ച് മാസം പ്രായമായ തന്റെ കുഞ്ഞിന്റെ മുടിയാണ്. ആരു കണ്ടാലും അവനെ ഒന്നുകൂടെ നോക്കിപ്പോകും. റെയ്ച്ചലിന്റെ ബോബി എന്ന മകന് വെറും അഞ്ച് മാസം മാത്രമേ പ്രായമുള്ളെങ്കിലും നല്ല ഇടതൂര്‍ന്ന മുടിയാണുള്ളത്. നീളന്‍ മുടി കാരണം അവനെ കാണുന്നവരൊക്കെ പെണ്‍കുട്ടിയാണെന്നാണ് തെറ്റിധരിക്കാറെന്ന് അമ്മ റെയ്ച്ചല്‍ കാര്‍ട്ടര്‍ പറയുന്നു.

റെയ്ച്ചലിന്റ മൂത്ത മകനും ഇതേ പോലെ ബോബിയേക്കാള്‍ നീളന്‍ മുടിയുണ്ടായിരുന്നുവത്രേ, അവനും ധാരാളം ആരാധകരുണ്ടായിരുന്നെങ്കിലും കുഞ്ഞ് ബോബിക്കു കിട്ടുന്ന ശ്രദ്ധ അതിലേറെയാണെന്നാണ് ഇവര്‍ പറയുന്നത്. ഷോപ്പിങ്ങിനൊക്കെ പുറത്തുപോകുമ്പോള്‍ ആരാധകരില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലപ്പോള്‍ പ്രാമില്‍ കുഞ്ഞ് ബോബിയെ റെയ്ച്ചല്‍ ഒളിപ്പിക്കാറുണ്ട്. ഇല്ലെങ്കില്‍ എല്ലാവരോടും ബോബിയുടെ മുടിയുടെ വിശേഷങ്ങള്‍ പറഞ്ഞ് മണിക്കൂറുകള്‍ താമസിക്കേണ്ടി വരുമെന്നാണ് ഈ അമ്മ പറയുന്നത്.

Five-month-old baby, Hair

ഇരുപതാം ആഴ്ചയിലെ സ്‌കാനിങ്ങില്‍, തല നിറച്ചും മുടിയുമായുള്ള കുട്ടിയുടെ റിപ്പോര്‍ട്ടു കണ്ട നഴ്‌സ് പോലും ബോബി പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചു. ലേബര്‍ റൂമില്‍ വച്ച് തന്നെ ഡോക്ടര്‍മാര്‍ പലരും ആ സുന്ദരമായ മുടിയില്‍ മയങ്ങുകയും ചെയ്തുവെന്ന് റേയ്ച്ചല്‍ പറയുന്നു. കുട്ടിയുടെ മുടിക്ക് നല്ല സംരക്ഷണം തന്നെ റെയ്ച്ചല്‍ നല്‍കുന്നുണ്ട്. ദിവസവും മുടി കഴുകി ഉണക്കി ഭംഗിയാക്കിയാണ് ബോബിയെ അമ്മ നടത്താറ്. മുടിയും ബോബിയും ശ്രദ്ധിക്കപ്പെട്ടതോടെ അവന്റെയും മുടിയുടേയും വളര്‍ച്ച എല്ലാവരെയും അറിയിക്കാനായി അമ്മ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW