Tuesday, October 16, 2018 Last Updated 10 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 10.32 AM

അടിമലത്തുറയില്‍ മന്ത്രി തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ രോഷപ്രകടനം; നക്കാപ്പിച്ച നഷ്ടപരിഹാരവും പുഴുത്ത അരിയും എന്തിന്?

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ നഷ്ടപരിഹാരവും അനുവദിക്കുന്ന റേഷന്‍ പുഴുത്ത അരിയാണെന്നും ഇവര്‍ പരാതിപ്പെട്ടു. ദുരിതത്തിനുശേഷം ജോലിക്ക് പോാകന്‍ കഴിഞ്ഞിട്ടില്ല. കുടുംബങ്ങളില്‍ വറുതിയാണ്. കടബാധ്യതകള്‍ പെരുകുന്നു. ചെലവ് വര്‍ധിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു.
Ockhi cyclone, thomas issac

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ സര്‍വ്വതും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ രോഷപ്രകടനം. അടിമലത്തുറയിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിയ മന്ത്രിയെ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും അനുവദിക്കാതെ സ്ത്രീകള്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. മന്ത്രിക്കു നേരെ രൂക്ഷമായ ഭാഷയിലാണ് അവരുടെ പ്രതിഷേധം ഒഴൂകിയത്. ഇതോടെ വിഴിഞ്ഞം, പൂന്തുറ സന്ദര്‍ശനം റദ്ദാക്കി തോമസ് ഐസക് മടങ്ങി.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ നഷ്ടപരിഹാരവും അനുവദിക്കുന്ന റേഷന്‍ പുഴുത്ത അരിയാണെന്നും ഇവര്‍ പരാതിപ്പെട്ടു. ദുരിതത്തിനുശേഷം ജോലിക്ക് പോാകന്‍ കഴിഞ്ഞിട്ടില്ല. കുടുംബങ്ങളില്‍ വറുതിയാണ്. കടബാധ്യതകള്‍ പെരുകുന്നു. ചെലവ് വര്‍ധിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു.

നിലവില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവവരില്‍ മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രൂയുമാണ് നല്‍കുന്നത്. ഒരു കുടുംബത്തിന് പരമാവധി 300 രൂപയാണ്. എന്നാല്‍ ഇത് അപര്യാപ്തമാണ്. 500 രൂപയെങ്കിലും നല്‍കണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്‌നം പരിഹാരിക്കാമെന്നല്ലാതെ വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ല.

എന്നാല്‍ ഇത് സ്വഭാവിക രോഷപ്രകടനം മാത്രമാണെന്ന് തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാം. മുഖ്യമന്ത്രിയുമായി ആലോചിച്ച് അദ്ദേഹവുമായി സംസാരിക്കാന്‍ വേണ്ടിവന്നാല്‍ അവസരമൊരുക്കാം. കടബാധ്യതകള്‍ തീര്‍ക്കാന്‍ നടപടിയെടുക്കാം. ദുരന്തത്തിനു ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ പരിശോധിച്ച ശേഷമേ വിമര്‍ശിക്കാവൂവെന്നും തോമസ് ഐസക് പറഞ്ഞു.

Ockhi cyclone, thomas issac

നേരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും എത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മക്കും നേരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതേതുടര്‍ന്ന് പൂന്തുറ സന്ദര്‍ശനം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ എത്തിയ മുന്‍മന്ത്രി വി.എസ് അച്യുതാനന്ദന് മാന്യമായ സ്വീകരണമാണ് ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും തീരദേശ മേഖല സ്വീകരിച്ചു.

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെതിരെ ആദ്യം നേരിയ പ്രതിഷേധം ഉയര്‍ന്നുവെന്നുവെങ്കിലും പിന്നീട് അത് ആറിത്തണുത്തു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തീരപ്രദേശത്തിന്റെ പ്രതിഷേധച്ചൂട് അറിഞ്ഞിരുന്നു. ചെല്ലാനത്തെത്തിയ നേതാക്കളില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ളവരെ രാഷ്ട്രീയം നോക്കാതെ ഒരുപോലെ പ്രദേശവാസികള്‍ എതിര്‍ക്കുകയായിരുന്നു. കടല്‍ഭിത്തി നിര്‍മ്മിക്കുന്നതില്‍ അനാസ്ഥ വരുത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW