Wednesday, January 10, 2018 Last Updated 28 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 08.20 AM

വിവാഹശേഷവും ഭാര്യ ഭര്‍ത്താവിന്റെ മതവിശ്വാസങ്ങള്‍ അനുസരിച്ച് കഴിയണ്ട; ഹൈക്കോടതി വിധിയോട് സുപ്രീം കോടതിയുടെ വിയോജിപ്പ്

religion

ന്യൂഡല്‍ഹി: വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയെ എതിര്‍ത്തുകൊണ്ട് സുപ്രീം കോടതി രംഗത്ത്. വിവാഹം ഒരു സ്ത്രീയുടെ ആചരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ബെഞ്ച് വിലയിരുത്തി.

പാഴ്‌സി മതത്തില്‍ നിന്നല്ലാതെ മറ്റൊരു മത വിഭാഗത്തില്‍ നിന്നും വിവാഹം ചെയ്തതിനാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായില്ലെന്നും കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി വിവാദ വിധി പുറപ്പെടുവിച്ചത്. വിധിയോട് വിയോജിപ്പ് കാണിച്ച സുപ്രീം കോടതി പാഴ്‌സി സമുദായത്തില്‍ നിന്നും പുറത്തു നിന്നുമുള്ള ഗോല്‍രൂഖ് എം. ഗുപ്ത എന്ന യുവതിയെ സ്വരാഷ്ട്രമതത്തിന്റെ ശ്മാശനമായ ടവര്‍ ഓഫ് സയലന്‍സില്‍ കയറുന്നതിന് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റീസായ ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷണ്‍ ബെഞ്ചാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഹിന്ദു വിഭാഗത്തില്‍ നിന്നും വിവാഹം ചെയ്തതിനാലാണ് മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന ടവര്‍ ഓഫ് സയലെന്‍സില്‍ കയറുന്നത് നിഷേധിച്ചത്. എന്നാല്‍ അത്തരത്തില്‍ അവിടേക്ക് കയറുന്നതിന് തടസമായി നിയമമില്ലെന്ന് ഹൈക്കോടതി വിലയിരുത്തുകയായിരുന്നു.

Ads by Google
TRENDING NOW