Monday, July 23, 2018 Last Updated 17 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 08.10 AM

അമ്മ വഴക്കിട്ടു പിണങ്ങിപോയത് ചോദിച്ച് മകള്‍ അച്ഛനുമായി വഴക്കുണ്ടാക്കി; പ്ലസ് ടു വിദ്യാര്‍ഥിനിയെ പിതാവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

uploads/news/2017/12/172659/plustwo.jpg

മലപ്പുറം: തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിയാണ് ഏക മകള്‍ ശാലു (18)വിനെ കൊലപ്പെടുത്തിയത്.

സംഭവത്തിനു ശേഷം ശശി തേഞ്ഞിപ്പലം പോലീസ് സ്‌േറ്റഷനില്‍ കീഴടങ്ങി. ഇതിനിടെ ആത്മഹത്യാശ്രമം നടത്തിയതായി സൂചന. പ്ലസ് ടു കഴിഞ്ഞ ശാലു ചേളാരിയിലെ സ്ഥാപനത്തില്‍ പി.എസ്.സി. പരീക്ഷാ പരിശീലനത്തിലായിരുന്നു. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്നു ശശിയുടെ ഭാര്യ െശെലജ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ പ്രസാദിനെയും കൂട്ടി പെരിന്തല്‍മണ്ണ അരക്കുപറമ്പിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. അതോടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ശശിയും മകളും മാത്രമായി.

െശെലജ വീട്ടില്‍പ്പോയതിനെച്ചൊല്ലി ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ശശിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ശശി മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന ശാലു കലാരംഗത്തും സജീവമായിരുന്നു. നേരത്തേ വേങ്ങര ഉപജില്ലാ കലോത്സവത്തില്‍ കലാതിലകമായിരുന്നു. ശശി കൂലിപ്പണിക്കാരനാണ്. ഏതാനും വര്‍ഷമായി പെരുവള്ളൂരിലാണു താമസം.

ശശി സ്‌റ്റേഷനില്‍ കീഴടങ്ങി വിവരം പറഞ്ഞതിനു ശേഷം ഇന്നലെ പുലര്‍ച്ചെ ക്വാര്‍ട്ടേഴ്‌സിലെത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. ശശി ലഹരിക്ക് അടിമയായിരുന്നെന്നും പറയപ്പെടുന്നു. ശാസ്ത്രീയ വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തിരൂരങ്ങാടി സി.ഐ: ഇ. സുനില്‍കുമാറാണ് കേസന്വേഷിക്കുന്നത്.

Ads by Google
Friday 08 Dec 2017 08.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW