Thursday, May 24, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
അനില്‍ ചെട്ടികുളങ്ങര
Friday 08 Dec 2017 08.07 AM

തെരച്ചില്‍ നടത്താന്‍ മെറെന്‍ എന്‍ഫോഴ്‌സ്‌മെന്റിന്ബോട്ടില്ല ; ആശ്രയം 3,500 മുതല്‍ 4,000 രൂപ പ്രതിദിനമുള്ള തുരുമ്പെടുത്ത വാടകബോട്ടുകള്‍

uploads/news/2017/12/172658/boats.jpg

മാവേലിക്കര: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്താന്‍ മെറെന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സ്വന്തമായുള്ളത് ഒരു ബോട്ട്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആശ്രയം വാടകബോട്ടുകള്‍.

മെറെന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സംസ്ഥാനത്ത് സ്വന്തമായുള്ള സെന്റ് ജൂഡ് എന്ന ഏകബോട്ട് െവെപ്പിന്‍ കേന്ദ്രീകരിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മറ്റു മേഖലകളിലേക്ക് ഇതുമൂലം 3,500 മുതല്‍ 4,000 രൂപ വരെ പ്രതിദിനം നല്‍കി വാടകബോട്ടുകളെയാണ് ആശ്രയിക്കുന്നത്.

ഇവയിലാകട്ടെ ആകെയുള്ളത് െലെഫ് ജാക്കറ്റ് മാത്രവും. വാടകബോട്ടുകള്‍ പലതും തുരുമ്പെടുത്ത നിലയിലാണ്. ജീവന്‍ പണയം വച്ചാണ് കടലില്‍ നിന്നു ബോട്ടുകള്‍ കെട്ടിവലിച്ചു കൊണ്ടുവരുന്നത്. തീരരക്ഷയുടെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ ഫിഷറീസിനും മെറെന്‍ എന്‍ഫോഴ്‌സ്‌മെന്റിനും സ്വന്തം ബോട്ട് വാങ്ങാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവിലെ രക്ഷാദൗത്യത്തില്‍ ഒരു ബോട്ടില്‍ രണ്ടു മെറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും രണ്ടു െലെഫ് ഗാര്‍ഡുകളും ഫിഷറീസിലെ മൂന്നു ഉദ്യോഗസ്ഥരുമാണുള്ളത്.

12 നോട്ടിക്കല്‍ െമെലാണ് ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മെറെന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സഞ്ചരിക്കാനാകുക. ഇത്രയും ദൂരം ശക്തമായ കാറ്റിലും തിരമാലയിലും തുരുമ്പെടുത്ത ബോട്ടുകള്‍ കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്കുപോലും വിശ്വാസമില്ലെന്നതാണു യാഥാര്‍ഥ്യം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW