Friday, December 08, 2017 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 08.00 AM

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം

Ballon d'Or 2017, Cristiano Ronaldo

പാരിസ്: റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 2017ലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ ഇതിഹാസ താരമായ മെസിയെ പിന്തള്ളിയാണ് ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം അഞ്ചാം തവണ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ബാലന്‍ ഡി ഓര്‍ നേടുന്ന താരമെന്ന മെസിയുടെ റിക്കാര്‍ഡിനൊപ്പമെത്തി റൊണാള്‍ഡോ.

ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെയും ബ്രസീലിയന്‍ താരം നെയ്മറെയും പിന്തള്ളിയാണ് പോര്‍ച്ചുഗീസ് ഇതിഹാസം പുരസ്‌കാരം സ്വന്തമാക്കിയത്. മെസിയേയും, നെയ്മറേയും കൂടാതെ ജിയാന്‍ല്യൂജി ബുഫണ്‍, ലുക്ക മോഡ്രിച്ച് എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

Ballon d'Or 2017, Cristiano Ronaldo
റൊണാള്‍ഡോ കിരീടവുമായി അമ്മ മരിയ ഡോളാറെസിനും, മകന്‍ ക്രിസ്റ്റിയാനോ ജൂനിയറിനുമൊപ്പം

പാരീസിലെ ഈഫല്‍ ഗോപുരത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് ചാന്പ്യന്‍സ് ലീഗും ലാ ലിഗാ കിരീടവും നേടിക്കൊടുക്കുന്നതില്‍ റൊണാള്‍ഡോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. നേരത്തെ 2008,2013,2014,2016 വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ പുരസ്‌കാരം നേടിയത്. വിരമിക്കുന്നതിനു മുന്പ് ഏഴു ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടണമെന്നാണ് ആഗ്രഹമെന്ന് റൊണാള്‍ഡോ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ പുരസ്‌കാര നിര്‍ണയം നടത്തിവരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW