Tuesday, October 16, 2018 Last Updated 25 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.43 AM

സി.പി.ഐ. ജില്ലാ കമ്മിറ്റി ഓഫീസ്‌ അതീവ പരിസ്‌ഥിതിലോല മേഖലയില്‍

uploads/news/2017/12/172624/k6.jpg

പൈനാവ്‌: പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭ രംഗത്തുള്ള സി.പി.ഐയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ്‌ സ്‌ഥിതി ചെയ്യുന്നത്‌ അതീവ പരിസ്‌ഥിതിലോല മേഖലയിലെന്ന്‌ ആരോപണം. ഇടുക്കി വന്യജീവി സങ്കേതത്തില്‍പ്പെട്ട വനത്തിനരികിലാണു നവീകരിച്ച ബഹുനില മന്ദിരം. ഇന്നലെ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്‌ നവീകരിച്ച പാര്‍ട്ടി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മുമ്പ്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തു പട്ടയം കിട്ടിയ ഭൂമിയാണിതെന്നു പാര്‍ട്ടി നേതൃത്വം പറയുന്നു.
ഇടുക്കി ജലാശയത്തിനു സമീപം വര്‍ഷങ്ങള്‍ക്കു മുമ്പു പണിത കെട്ടിടം നവീകരിച്ചപ്പോഴാണ്‌ ആക്ഷേപം ഉയര്‍ന്നത്‌. ഇവിടെ പാര്‍ട്ടി ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഓഡിറ്റോറിയം അടക്കമുള്ള സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. പരിസ്‌ഥിതി പ്രാധാന്യമുള്ള മേഖലയില്‍ പട്ടയമുണ്ടെങ്കില്‍ കൂടി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. പാര്‍ട്ടി ഓഫീസിനു പട്ടയം ലഭിച്ച സമയത്തു സമീപത്തെ ചില കടകള്‍ക്കും പട്ടയം കിട്ടിയിരുന്നു. എന്നാല്‍ ഈ സമയത്ത്‌ ഇവിടെ സ്‌ഥലമുണ്ടായിരുന്നവര്‍ക്കും ഓഫീസിനു എതിര്‍വശത്തുള്ളവര്‍ക്കും പട്ടയം നല്‍കിയില്ല. ഇടുക്കി വില്ലേജില്‍പെട്ടതാണു ഈ സ്‌ഥലം. 1960 കാലത്ത്‌ കുടിയേറിയ കര്‍ഷകര്‍ക്കു മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പട്ടയം നിഷേധിക്കുമ്പോഴാണു പാര്‍ട്ടിയുടെ ഭൂമിക്കു പട്ടയം നല്‍കിയിരിക്കുന്നത്‌.
മൂന്നാറിലേയും ചെറുതോണിയിലേയും പാര്‍ട്ടി ഓഫീസിനു എതിരേയും മുമ്പ്‌ ആരോപണം ഉയര്‍ന്നിരുന്നു. മൂന്നാറിലെ ഓഫീസിനു നേരെ വി.എസ്‌ അച്യുതാനന്ദന്റെ കാലത്ത്‌ നടപടിയുണ്ടായപ്പോള്‍ സി.പി.ഐ ഒഴിപ്പലിനെതിരേ രംഗത്തു വന്നിരുന്നു.
1970 മുതല്‍ പാര്‍ട്ടിയുടെ കൈവശമുള്ള സ്‌ഥലത്താണ്‌ ജില്ലാ കമ്മിറ്റി ഓഫീസെന്നും കെട്ടിടം നവീകരിക്കുക മാത്രമാണു ചെയ്‌തതെന്നുമാണ്‌ സി.പി.ഐ നേതൃത്വത്തിന്റെ വിശദീകരണം.

Ads by Google
Friday 08 Dec 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW