Saturday, September 22, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.43 AM

കഞ്ഞി വയ്‌ക്കേണ്ട; ഏത്തയ്‌ക്കയും കപ്പയും തിന്ന്‌ ഇനി വിശപ്പടക്കാം!

uploads/news/2017/12/172622/k3.jpg

കോട്ടയം: അയല്‍സംസ്‌ഥാനങ്ങളില്‍നിന്ന്‌ എത്തുന്ന അരിക്കും പച്ചക്കറിക്കും പൊള്ളുന്നവില; മലയാളി കര്‍ഷകന്‍ സ്വന്തം മണ്ണില്‍ അധ്വാനിച്ചുണ്ടാക്കുന്ന കായ്‌കനികള്‍ക്കു "തറവില". കപ്പയ്‌ക്കും ചേനയ്‌ക്കും ഏത്തക്കായ്‌ക്കുമൊക്കെ വിലയിടിഞ്ഞതോടെ, വില്‍ക്കാനാവാതെ അവ തിന്നുതീര്‍ക്കേണ്ട ഗതികേടിലാണു കര്‍ഷകര്‍.
അതേസമയം, നിത്യോപയോഗസാധനങ്ങള്‍ക്കു വിലക്കയറ്റം രൂക്ഷമായിട്ടും അധികൃതര്‍ അനങ്ങുന്നില്ല. കര്‍ഷകരുള്‍പ്പെടെ ഭക്ഷ്യാവശ്യങ്ങള്‍ക്കായി വാങ്ങുന്ന എല്ലാ ഇനങ്ങള്‍ക്കും വില കുത്തനെകൂടി. ഒരു കിലോഗ്രാം കുത്തരിയുടെ ചില്ലറവില 44-48 രൂപയാണ്‌; ബ്രാന്‍ഡഡ്‌ അരിയാണെങ്കില്‍ 52-53 രൂപ. പൊതുവിപണിയില്‍ പച്ചരിവില 30-35 രൂപ. പച്ചരി പൊടിയാക്കി പായ്‌ക്കറ്റില്‍ ലഭിക്കുമ്പോള്‍ 55-70 രൂപ. വെളിച്ചെണ്ണ കിലോയ്‌ക്ക്‌ വില 180-190 രൂപയും 900 ഗ്രാം മാത്രമുള്ള പായ്‌ക്കറ്റ്‌ വെളിച്ചെണ്ണയ്‌ക്ക്‌ 230-240 രൂപയുമാണ്‌. ഉള്ളിവില സര്‍വകാല റെക്കോഡിലെത്തി. 160-180 രൂപ. സവാളയ്‌ക്ക്‌ 55 രൂപയായി. പച്ചക്കറിവില ശരാശരി 40 രൂപയ്‌ക്കു മുകളിലാണ്‌. ബീറ്റ്‌റൂട്ട്‌: 45, കാരറ്റ്‌: 60, തക്കാളി: 45-50.
എന്നാല്‍, ഒരുവര്‍ഷം മുമ്പ്‌ 30 രൂപയുണ്ടായിരുന്ന പച്ചക്കപ്പയുടെ വില പകുതിയായി ഇടിഞ്ഞു. കര്‍ഷകര്‍ക്കു ലഭിക്കുന്നതാകട്ടെ കിലോയ്‌ക്കു വെറും 10 രൂപ. രണ്ടുമാസം മുമ്പ്‌ 80 രൂപവരെ ലഭിച്ചിരുന്ന ഏത്തക്കായയുടെ വില വിപണിയില്‍ 30 രൂപയിലെത്തി. കര്‍ഷകര്‍ക്കു ലഭിക്കുന്നത്‌ അതിലും കുറവാണ്‌. വിളവെടുപ്പ്‌ അടുത്തതോടെ ചേനയുടെയും ചേമ്പിന്റെയുമെല്ലാം വിലയിടിഞ്ഞു. വിപണിയില്‍ ചേനയ്‌ക്ക്‌ 15-20 രൂപയും ചേമ്പിന്‌ 25-30 രൂപയുമാണെങ്കിലും കര്‍ഷകര്‍ക്ക്‌ അതിന്റെ പാതിപോലും ലഭിക്കില്ല. വിറ്റാല്‍ മികച്ച വില ലഭിക്കുന്ന ഏക ഉത്‌പന്നം തേങ്ങ മാത്രമാണ്‌. എന്നാല്‍, മലബാറിലൊഴികെ അതു കിട്ടാനുമില്ല. ഒരു കിലോ തേങ്ങയുടെ വില 58 രൂപ വരെയായി.

വിവിധ ഉത്‌പന്നങ്ങളുടെ വിപണിവില കിലോഗ്രാമില്‍. ബ്രായ്‌ക്കറ്റില്‍ ഒരുവര്‍ഷം മുമ്പുള്ള വില.

പച്ചക്കപ്പ
15 (25-30)
ഏത്തക്കായ
30-35 (55-60)
കുത്തരി
44- 53 (40- 48)
പച്ചരി
32-35 (27-29)
തേങ്ങ
52-60 (30-35)
ഉള്ളി
160-180 (40-50)
സവാള
45-55 (10-15)

ഷിന്റോ തോമസ്‌

Ads by Google
Friday 08 Dec 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW