Tuesday, January 16, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.38 AM

പനീര്‍സെല്‍വത്തിന്‌ 2200 കോടിയുടെ സമ്പാദ്യം

uploads/news/2017/12/172576/d3.jpg

ചെന്നൈ: തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിനും കുടുംബത്തിനും 2200 കോടി രൂപയുടെ സമ്പാദ്യം. വിവാദ വ്യവസായി ശേഖര്‍ റെഡ്‌ഡിയില്‍നിന്ന്‌ ആദായ നികുതി ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്ത ഡയറില്‍നിന്നാണ്‌ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്‌.
തേനി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനീര്‍സെല്‍വം ഭൂമി വാങ്ങിക്കൂട്ടിയെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പനീര്‍സെല്‍വം ഇക്കാര്യം തെരഞ്ഞെടുപ്പ്‌ കമ്മിഷനു നല്‍കിയ സത്യവാങ്‌മൂലത്തില്‍നിന്നു മറച്ചു വച്ചതായി ആരോപണം ഉയര്‍ന്നു.
20,000 രൂപ വായ്‌പയില്‍ തേനിയിലെ പെരിയകുളം ജംങ്‌ഷനില്‍ ചായക്കട തുടങ്ങിയ ഒ.പി.എസിന്‌ ഇന്ന്‌ പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമളി എന്നിവിടങ്ങളില്‍ സ്വന്തം പേരിലും ബിനാമി പേരുകളിലും ഭൂമിയുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷനു നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഒ.പി.എസിന്‌ 1.5 കോടി രൂപ മാത്രമാണ്‌ ആസ്‌തി. 11 വന്‍കിട കമ്പനികളില്‍ ഒ.പി.എസിനും കുടുംബത്തിനും ഓഹരി നിക്ഷേപവുമുണ്ട്‌.

Ads by Google
Friday 08 Dec 2017 01.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW