Friday, December 14, 2018 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.38 AM

ഇന്ത്യയുടെ ഡ്രോണ്‍ തങ്ങളുടെ പ്രദേശത്ത്‌ തകര്‍ന്നുവീണെന്നു ചൈന

uploads/news/2017/12/172575/d2.jpg

ന്യൂഡല്‍ഹി/ ബെയ്‌ജിങ്‌: മാസങ്ങള്‍ക്കു ശേഷം ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും തലപൊക്കി. ഇന്ത്യയുടെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) തങ്ങളുടെ ഭൂപ്രദേശത്തു തകര്‍ന്നു വീണെന്നാണു ചൈനയുടെ അവകാശവാദം.
സാങ്കേതിക തകരാര്‍ മൂലമാണു വിമാനം ചൈനീസ്‌ അതിര്‍ത്തി കടന്നതെന്നും ഇത്‌ അവരെ നേരത്തെ അറിയിച്ചിരുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇന്ത്യയുടെ ഈ നീക്കത്തെ ഞങ്ങള്‍ ശക്‌തമായി എതിര്‍ക്കുകയും അസംതൃപ്‌തി അറിയിക്കുകയും ചെയ്യുന്നുവെന്ന്‌ ചൈനയുടെ മുതിര്‍ന്ന സൈനിക മേധാവി പറഞ്ഞു. അടുത്ത ദിവസത്തിലാണ്‌ ഡ്രോണ്‍ തകര്‍ന്നു വീണതെന്നു പറഞ്ഞ ചൈന, എന്നാല്‍ ഇത്‌ എവിടെയാണു വീണെതെന്നു വ്യക്‌തമാക്കിയില്ല.
രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഇത്തരം ചെയ്‌തികള്‍ ചൈന കണ്ണും കെട്ടി നോക്കിയിരിക്കില്ലെന്നും സൈനിക മേധാവി പറഞ്ഞു.

Ads by Google
Friday 08 Dec 2017 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW