ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണു റദ്ദാക്കിയത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെയാണു മണി ശങ്കര്‍ അയ്യരെ സസ്പെന്‍ഡ് ചെയ്ത വിവരം പുറത്തുവിട്ടത്. അദ്ദേഹത്തിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും സുര്‍ജേവാല ട്വീറ്റ് ചെയ്തു. നീച് കിസം കാ ആദ്മി (വൃത്തികെട്ട മനുഷ്യന്) എന്നാണു മണി ശങ്കര്‍ അയ്യര്‍ മോഡിയെക്കുറിച്ചു പ്രസ്താവിച്ചത്. അയ്യര്‍ മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണു സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.