Tuesday, October 16, 2018 Last Updated 24 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.38 AM

കുംഭമേളയ്‌ക്ക് പൈതൃക പദവി

uploads/news/2017/12/172571/d5.jpg

ന്യൂഡല്‍ഹി: ലോക പ്രസിദ്ധമായ ഇന്ത്യയുടെ സ്വന്തം കുംഭമേള യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണു യുനെസ്‌കോ ഈ വിവരം പുറത്തുവിട്ടത്‌. മനുഷ്യരാശിയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകം എന്നാണ്‌ യുനെസ്‌കോ കുംഭമേളയെ വിശേഷിപ്പിച്ചത്‌.
ഐക്യരാഷ്‌ട്രസഭയുടെ കീഴില്‍ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനുള്ള കമ്മിറ്റിയുടെ യോഗത്തിലാണ്‌ തീരുമാനം. ദക്ഷിണ കൊറിയയിലെ ജെജുവിലാണ്‌ ഒന്‍പതു വരെ നീളുന്ന യോഗം. അലഹബാദ്‌, ഹരിദ്വാര്‍, ഉജ്‌ജയിന്‍, നാസിക്‌ എന്നിവിടങ്ങളിലാ പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ കുംഭമേള നടക്കുന്നത്‌. ഇത്‌ അഭിമാനനിമിഷമാണെന്നായിരുന്നു സാംസ്‌കാരിക വകുപ്പ്‌ മന്ത്രി മഹേഷ്‌ ശര്‍മയുടെ പ്രതികരണം.

Ads by Google
Friday 08 Dec 2017 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW