Sunday, July 22, 2018 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.38 AM

ലാവ്‌ലിന്‍ കേസ്‌ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

uploads/news/2017/12/172570/d4.jpg

ന്യൂഡല്‍ഹി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസ്‌ തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹര്‍ജിയാണു പരിഗണിക്കുന്നത്‌.
കേസിലെ പ്രതികളായ കസ്‌തുരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്‌. കഴിഞ്ഞ ഓഗസ്‌റ്റ്‌ 23 നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍നിന്ന്‌ ഒഴിവാക്കി കേരളാ ഹൈക്കോടതി ഉത്തരവിട്ടത്‌.
കേസ്‌ അന്വേഷിച്ച സി.ബി.ഐ. ഇതുവരെ ഹര്‍ജി നല്‍കിയില്ല. ഹൈക്കോടതി സ്വീകരിച്ച വ്യത്യസ്‌തമായ നിലപാട്‌ നിയമപരമായി നിലനില്‍ക്കില്ലെന്നാണു പരാതിക്കാരുടെ വാദം. കെ.എസ്‌.ഇ.ബി. ഉദ്യോഗസ്‌ഥരായിരുന്ന മൂന്നുപേര്‍ മാത്രമാണ്‌ ഇപ്പോള്‍ പ്രതിസ്‌ഥാനത്തുള്ളത്‌. ജസ്‌റ്റിസ്‌ എന്‍.വി. വമന, ജസ്‌റ്റിസ്‌ അബ്‌ദുള്‍ നസീര്‍ എന്നിവരുടെ പുതിയ ബെഞ്ചാണു കേസ്‌ പരിഗണിക്കുന്നത്‌.

Ads by Google
Friday 08 Dec 2017 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW