Friday, December 08, 2017 Last Updated 16 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.34 AM

ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊല ബ്രിട്ടന്‍ മാപ്പു പറയണമെന്ന്‌ ലണ്ടന്‍ മേയര്‍

ലണ്ടന്‍: സ്വാതന്ത്രസമര കാലത്ത്‌ പഞ്ചാബിലെ അമൃത്‌സറില്‍ ബ്രിട്ടീഷ്‌ സൈന്യം നടത്തിയ ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്‌ക്ക്‌ ബ്രിട്ടന്‍ മാപ്പ്‌ പറയണമെന്ന്‌ ലണ്ടന്‍ മേയര്‍ സാദിഖ്‌ ഖാന്‍.
അമൃത്സറില്‍ ജാലിയന്‍വാലാബാഗ്‌ സ്‌മാരകം സന്ദര്‍ശിച്ചശേഷം രക്‌തസാക്ഷികള്‍ക്ക്‌ ആദരാഞ്‌ജലിയര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1919 ല്‍ ബ്രട്ടീഷ്‌ സൈന്യം നടത്തിയ കൂട്ടക്കൊലയ്‌ക്ക്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ മാപ്പ്‌ പറയേണ്ട സമയമായെന്നും ഇന്ത്യാ ചരിത്രത്തിലെ ഭയാനകമായ സംഭവമായിരുന്നു അതെന്നും ഖാന്‍ വ്യക്‌തമാക്കി. മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ജാലിയന്‍വാലാബാഗ്‌ സ്‌മാരകം സന്ദര്‍ശിച്ചപ്പോള്‍ ബ്രിട്ടീഷ്‌ ചരിത്രത്തിലെ നാണംകെട്ട പ്രവൃത്തിയെന്നായിരുന്നു പറഞ്ഞത്‌.

Ads by Google
Friday 08 Dec 2017 01.34 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW