Wednesday, February 21, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.40 AM

ഐ.സി.സി. റാങ്കിങ്‌ വന്‍ മുന്നേറ്റം; കോഹ്ലി രണ്ടാം സ്‌ഥാനത്ത്‌

uploads/news/2017/12/172516/7.jpg

ദുബായ്‌: പുതിയ ഐ.സി.സി. ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിക്ക്‌ വന്‍ മുന്നേറ്റം. ഇന്നലെ പ്രഖ്യാപിച്ച പുതിയ പട്ടികയില്‍ നാലു സ്‌ഥാനം മുന്നോട്ടു കയറി രണ്ടാം സ്‌ഥാനത്താണ്‌ കോഹ്ലി.
നേരത്തെ ആറാം സ്‌ഥാനത്തായിരുന്ന ഇന്ത്യന്‍ നായകന്‌ ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പരയിലെ മിന്നുന്ന പ്രകടനമാണ്‌ തുണയായത്‌. പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു തവണ കോഹ്ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു.
ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവന്‍ സ്‌മിത്താണ്‌ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്‌ഥാനത്ത്‌. കോഹ്ലിക്കു പിന്നില്‍ ഇംഗ്ലണ്ട്‌ നായകന്‍ ജോ റൂട്ട്‌ മൂന്നാമതുള്ളപ്പോള്‍ ഇന്ത്യയുടെ മധ്യനിര താരം ചേതേശ്വര്‍ പൂജാര നാലാമതാണ്‌.
എകദിനത്തിലും ട്വന്റി 20യിലും ബാറ്റിങ്ങില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരുന്ന കോഹ്ലിക്ക്‌ ടെസ്‌റ്റില്‍ കൂടി ആ നേട്ടം സ്വന്തമാക്കാനായാല്‍ ചരിത്രമാകും. ട്വന്റി20യുടെ തുടക്കകാലത്ത്‌ മുന്‍ ഓസീസ്‌ നായകന്‍ റിക്കി പോണ്ടിങ്ങാണ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക താരം.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ട്‌ താരം ജയിംസ്‌ ആന്‍ഡേഴ്‌സനാണ്‌ ഒന്നാമത്‌. ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡ രണ്ടാമതും. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്ന്‌, നാല്‌ സ്‌ഥാനങ്ങളിലുണ്ട്‌.

Ads by Google
Friday 08 Dec 2017 12.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW