Friday, December 08, 2017 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.40 AM

തട്ടാല്‍ തള്ളിയത്‌ ലക്ഷങ്ങളുടെ വാഗ്‌ദാനം

uploads/news/2017/12/172515/6.jpg

മൊഹാലി: അണ്ടര്‍ 17 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച ഇന്ത്യന്‍ താരം കോമള്‍ തട്ടാലിന്‌ ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായി ഐ ലീഗ്‌ ക്ലബ്‌ മിനര്‍വാ പഞ്ചാബ്‌ ഉടമ രഞ്‌ജിത്ത്‌ ബജാജ്‌.
ശമ്പളമായി ആറ്‌ ലക്ഷം രൂപയും കുറഞ്ഞത്‌ 10 മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്‌ഥാനവും നല്‍കാമെന്നുമാണ്‌ ക്ലബ്‌ കോമളിനു നല്‍കിയ വാഗ്‌ദാനം. എന്നാല്‍ ഐ.എസ്‌.എല്ലില്‍ കളിക്കാനുള്ള താരത്തിന്റെ താല്‍പര്യത്തെത്തുടര്‍ന്നാണ്‌ കരാര്‍ ഒപ്പുവയ്‌ക്കാനാകാതെ പോയതെന്നും രഞ്‌ജിത്ത്‌ പറഞ്ഞു.
നേരത്തെ കോമളിനെ സ്വന്തമാക്കാന്‍ ഐ.എസ്‌.എല്‍. ക്ലബുകളായ കേരളാ ബ്ലാസ്‌റ്റേഴ്‌സും അമ്ര ടീം കൊല്‍ക്കത്തയും രംഗത്തുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കോമളിനെ തല്‍ക്കാലം ടീമിലെത്തിക്കേണ്ടെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ്‌ തീരുമാനിക്കുകയായിരുന്നു.

Ads by Google
Friday 08 Dec 2017 12.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW