Thursday, April 26, 2018 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.40 AM

സെറീന തിരിച്ചുവരുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ

uploads/news/2017/12/172514/5.jpg

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ടെന്നീസ്‌ റാണി സെറീനാ വില്യംസ്‌ രാജ്യാന്തര ടെന്നീസിലേക്കു തിരിച്ചുവരുന്നു. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയയായതിനു ശേഷം വിശ്രമത്തിലായിരുന്നു സെറീന അടുത്തമാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ ടെന്നിസ്‌ കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ്‌ ഇന്നലെ പ്രഖ്യാപിച്ചത്‌.
കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ ഒരു പെണ്‍കുഞ്ഞിന്‌ സെറീന ജന്മം നല്‍കിയത്‌. തുടര്‍ന്ന്‌ ഏറെക്കാലമായി ടെന്നീസില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. 36-കാരിയായ സെറീന ഗര്‍ഭിണി ആയിരിക്കേയാണ്‌ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്‌. ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്നെയാണ്‌ സെറീന തിരിച്ചുവരവിനും തെരഞ്ഞെടുത്തിരിക്കുന്നത്‌. 23 ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടി റെക്കോഡിട്ട താരമാണ്‌ സെറീനാ വില്യംസ്‌.

Ads by Google
Friday 08 Dec 2017 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW