Friday, December 08, 2017 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.40 AM

ചാമ്പ്യന്മാര്‍ക്കു വീണ്ടും തോല്‍വി

uploads/news/2017/12/172513/4.jpg

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സീസണ്‍ നാലില്‍ നിലവിലെ ചാമ്പ്യന്മാരായ അമ്ര ടീം കൊല്‍ക്കത്തയുടെ മോശം ഫോം തുടരുന്നു. ഇന്നലെ ചെന്നൈ സിറ്റിയോട്‌ 3-2ന്‌ കീഴടങ്ങിയ അവര്‍ സീസണിലെ രണ്ടാം തോല്‍വിയേറ്റു വാങ്ങി. മറീന അരീനയില്‍ നടന്ന മത്സരത്തില്‍ രണ്ടു തവണ ലീഡ്‌ വഴങ്ങിയ ശേഷം അവസാന മിനിറ്റില്‍ സമനില പിടിച്ചെങ്കിലും ഇന്‍ജുറി ടൈമില്‍ വീണ്ടും ഗോള്‍ വഴങ്ങി പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. 91-ാം മിനിറ്റില്‍ ജെജെ ലാല്‍ പെഖുലെയാണ്‌ ചെന്നൈയിന്റെ വിജയഗോള്‍ നേടിയത്‌. 65-ാം മിനിറ്റില്‍ ലാല്‍പെഖുലെയിലൂടെ ചെന്നൈയിനാണ്‌ ആദ്യം ലീഡ്‌ നേടിയത്‌. 77-ാം മിനിറ്റില്‍ സെക്യൂഞ്ഞ കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചു. 84-ാം മിനിറ്റില്‍ ഇനിഗോ കാള്‍ഡ്രോണ്‍ ആതിഥേയര്‍ക്ക്‌ വീണ്ടും ലീഡ്‌ സമ്മാനിച്ചു. 90-ാം മിനിറ്റില്‍ കുക്കിയിലൂടെ കൊല്‍ക്കത്ത വീണ്ടും ഒപ്പമെത്തിയെങ്കിലും ലാല്‍പെഖുലെയുടെ രണ്ടാം ഗോള്‍ ചെന്നൈയിന്‌ മൂന്നു പോയിന്റ്‌ സമ്മാനിച്ചു.

Ads by Google
Friday 08 Dec 2017 12.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW