Monday, July 23, 2018 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.40 AM

സിറ്റി ഞെട്ടി, ജയിച്ചിട്ടും ണ്ടാമന്മാരായി റയാല്‍

uploads/news/2017/12/172512/3.jpg

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ഗ്രൂപ്പ്‌ മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരദിനത്തില്‍ ഇംഗ്ലീഷ്‌ വമ്പന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയാല്‍ മാഡ്രിഡും ഇംഗ്ലീഷ്‌ ക്ലബ്‌ ലിവര്‍പൂളും തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
എവേ പോരാട്ടത്തില്‍ മുന്‍നിര താരങ്ങള്‍ക്ക്‌ വിശ്രമമനുവദിച്ച്‌ ഇറങ്ങിയ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്‌ ഷക്‌തര്‍ ഡോണസ്‌കാണ്‌ അട്ടിമറിച്ചത്‌. ജര്‍മന്‍ ക്ലബ്‌ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെതിരേ 3-2ന്‌ റയാല്‍ മാഡ്രിഡ്‌ ജയിച്ചപ്പോള്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക്‌ സ്‌പാര്‍ട്ടക്‌ മോസ്‌ക്വയെയാണ്‌ ലിവര്‍പൂള്‍ തോല്‍പിച്ചത്‌.
സ്‌ട്രൈക്കര്‍ ഫെലിപ്പെ കുടീഞ്ഞോയുടെ മിന്നുന്ന ഹാട്രിക്കാണ്‌ ലിവര്‍പൂളിനു തുണയായത്‌. കുടീഞ്ഞോയ്‌ക്കു പുറമേ സാദിയോ മാനെ ഇരട്ടഗോളുകളും മുഹമ്മദ്‌ സലാഹ്‌, റോബെര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ഓരോ ഗോളും നേടി.
മുന്‍നിര താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ സിറ്റിക്കെതിരേ ബെര്‍നാഡും ഇസ്‌മയിലിയും നേടിയ ഗോളുകള്‍ക്കാണ്‌ ഷക്‌തറിന്റെ ജയം. അര്‍ജന്റീനന്‍ താരം സെര്‍ജി അഗ്യൂറോയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസഗോള്‍. തോല്‍വി നേരിട്ടെങ്കിലും എഫ്‌ ഗ്രൂപ്പ്‌ പോരാട്ടങ്ങള്‍ സമാപിച്ചപ്പോള്‍ 15 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി ഒന്നാമതാണ്‌.
ബൊറൂസിയയുടെ കടുത്ത എതിര്‍പ്പ്‌ അതിജീവിച്ചാണ്‌ റയാല്‍ മാഡ്രിഡിന്റെ മുന്നേറ്റം. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ റെക്കോഡ്‌ ഗോള്‍ നേടിയ മത്സരത്തില്‍ ബോര്‍ജെ മയോറള്‍, ലൂക്കാസ്‌ വാസ്‌ക്വസ്‌ എന്നിവരും ലക്ഷ്യം കണ്ടപ്പോള്‍ പിയറി ഔബമയേങ്ങിന്റെ വകയാണ്‌ ബൊറൂസിയയുടെ ഗോളുകള്‍.
ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ്‌ റൊണാള്‍ഡോ ഇന്നലെ സ്വന്തമാക്കിയത്‌. കൂടാതെ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഏറ്റവും കുടുതല്‍ ഗോളുകള്‍(60) എന്ന ലയണല്‍ മെസിയുടെ റെക്കോഡിനൊപ്പമെത്താനും റൊണാള്‍ഡോയ്‌ക്കായി.
അതേസമയം ജയിച്ചെങ്കിലും ഗ്രൂപ്പ്‌ ചാമ്പ്യന്മാരാകാന്‍ റയാലിനായില്ല. 16 പോയിന്റുള്ള ടോട്ടനം ഹോട്‌സ്പറിനു പിന്നില്‍ 13 പോയിന്റുമായി രണ്ടാം സ്‌ഥാനക്കാരായാണ്‌ റയാല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്‌. ടോട്ടനം ഇന്നലെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ അപോയലിനെ തോല്‍പിച്ചു.

Ads by Google
Friday 08 Dec 2017 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW