Monday, July 23, 2018 Last Updated 36 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.40 AM

റോബര്‍ട്ട്‌ ബോബി ജോര്‍ജിന്റെ നിയമനം തടയാന്‍ പി.ടി. ഉഷ ചരടുവലിച്ചു

uploads/news/2017/12/172511/2.jpg

ബംഗളുരു: ഇന്ത്യയുടെ ആദ്യ ഹൈ പെര്‍ഫോമന്‍സ്‌ കോച്ചായി അഞ്‌ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താനും പരിശീലകനുമായി റോബര്‍ട്ട്‌ ബോബി ജോര്‍ജിനെ തെരഞ്ഞെടുത്തു.
രാജ്യാന്തര തലത്തില്‍ നേട്ടങ്ങളുണ്ടാക്കിയ പരിശീലകരെയാണ്‌ ഈ തസ്‌തികയിലേക്ക്‌ പരിഗണിച്ചത്‌. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏക ലോകമെഡല്‍ ജേതാവായ അഞ്‌ജുവിന്റെ പരിശീലകനെന്ന നിലയിലുള്ള നേട്ടങ്ങളാണ്‌ റോബര്‍ട്ടിനെ പദവിയിലേക്കെത്തിച്ചത്‌.
ദ്രോണാചാര്യ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ്‌ റോബര്‍ട്ട്‌. 18 വര്‍ഷമായി ഇന്ത്യന്‍ സീനിയര്‍ അത്‌ലറ്റിക്‌സ് ക്യാമ്പിലെ പരിശീലകനുമാണ്‌. ഇദ്ദേഹത്തിന്റെ നിയമനത്തോടെ ഹോക്കിക്കും ബാഡ്‌മിന്റണും പുറമെ അത്‌ലറ്റിക്‌സിലും ഇന്ത്യക്ക്‌ ഹൈ പെര്‍ഫോമന്‍സ്‌ കോച്ചായി.
അതേസമയം നിയമനം ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കുന്ന ഒരു ആരോപണവും റോബര്‍ട്ട്‌ ഉന്നയിച്ചു. ഹൈ പെര്‍ഫോമന്‍സ്‌ കോച്ചായുള്ള തന്റെ നിയമനം തടയാന്‍ പി.ടി. ഉഷ ശ്രമിച്ചുവെന്നും വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തി ഉഷ കേന്ദ്ര കായിക മന്ത്രാലയത്തിന്‌ കത്തയച്ചെന്നും റോബര്‍ട്ട്‌ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക്‌ മതിയായ യോഗ്യതയില്ലെന്നും പരിചയസമ്പത്തില്ലെന്നുമുളള വാദമുന്നയിച്ചാണ്‌ ഉഷ കേന്ദ്ര കായിക സെക്രട്ടറിക്ക്‌ കത്തയച്ചത്‌. തന്നെക്കുറിച്ച്‌ നുണകള്‍ നിരത്തിയ ഉഷയുടെ റിപ്പോര്‍ട്ടിനെതിരേ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കുമെന്നും തനിക്ക്‌ മാത്രമല്ല ഇത്തരം അനുഭവം നേരിടേണ്ടി വന്നതെന്നും ഈ സ്‌ഥിതി മാറണമെന്നും റോബര്‍ട്ട്‌ പറഞ്ഞു.

Ads by Google
Friday 08 Dec 2017 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW