Thursday, December 07, 2017 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 08.59 PM

പുതിയ അതിഥി എത്തി:400 വര്‍ഷത്തിനു ശേഷം മൈസൂരു രാജകുടുംബത്തില്‍ നിന്ന് ആ ശാപം വഴിമാറി

Newborn,  Wodeyar Royal Family,  Mysore

മൈസൂരു: പുതിയ അതിഥി എത്തിയതോടെ 400 വര്‍ഷത്തിനു ശേഷം മൈസൂരു രാജകുടുംബത്തില്‍ നിന്ന് ആ ശാപം വഴിമാറി. മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ക്കും വധു രാജസ്ഥാന്‍ സ്വദേശിനി ത്രിഷിക കുമാരിക്കും ആണ്‍കുഞ്ഞ് പിറന്നതോടെയാണ് രാജകുടുംബത്തെ വിടാതെ പിന്‍തുടര്‍ന്ന ആ ശാപം വഴിമാറിയത്.

ബുധനാഴ്ച രാത്രി ബംഗളുരുവിലാണ് രാജകുടുംബത്തിലേയ്ക്ക് പുതിയ അതിഥി പിറന്നു വീണത്. 2016 ജൂണിലായിരുന്നു യദവീറിന്റെയും, ത്രിഷികയുടെയും രാജകീയ വിവാഹം. അന്തരിച്ച ശെമസൂരു രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ സഹോദരി ഗായത്രിദേവിയുടെ മകള്‍ ത്രിപുര സുന്ദരിയുടെയും-സ്വരൂപ് ആനന്ദ്‌രാജ് അര്‍സിന്റെയും മകനാണ് യദുവീര്‍. യദുവീറിനെ 2015 ഫെബ്രുവരിയില്‍ പ്രമോദ ദേവി ദത്തെടുത്തതാണ്.

രാജാ വൊഡയറിനെ 1610 ല്‍ റാണി അലമേലമ്മ ശപിച്ചതിനെ തമുടര്‍ന്നാണ് ഈ വംശത്തിലെ മിക്ക രാജക്കന്മാര്‍ക്കും മക്കളുണ്ടാകത്തതെന്നാണ് ഐതിഹ്യം. റാണിയുടെ കയ്യിലുണ്ടായിരുന്ന കൊട്ടാരം വക സ്വര്‍ണ്ണാഭരണങ്ങള്‍ വൊഡയാര്‍ രാജ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയതിനെ തുടര്‍ന്ന് റാണി കാവേരിയില്‍ ചാടി മരിച്ചുവെന്നാണ് കഥ. മരിക്കുന്നതിനു മുമ്പ് മൈസൂര്‍ രാജാക്കന്മാര്‍ക്കു മക്കളുണ്ടാകാതിരിക്കട്ടെ.. എന്ന് ശപിച്ചു എന്നാണ് വിശ്വസിച്ചു വന്നിരുന്ന ശാപകഥ. ഇ, ശാപം മാറ്റാനായി പ്രത്യേക പൂജകള്‍ ഓരോ തലമുറയും അനുഷ്ഠിച്ചിരുന്നു.

Ads by Google
Thursday 07 Dec 2017 08.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW