Tuesday, January 09, 2018 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 08.53 PM

മാനസിക പീഡനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവം; സഹപാഠികള്‍ അറസ്റ്റില്‍

Dalith student

മഞ്ചേരി: മാനസിക പീഡനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും തിരുവനന്തപുരം ഐ.പി.എം.എസിലെ വിദ്യാര്‍ത്ഥിനികളാണ്. അറസ്റ്റിലായ വിദ്യാര്‍ത്ഥിനികളെ മഞ്ചേരി എസ്.സി/എസ്.ടി കോടതിയില്‍ ഹാജരാക്കി.

തിരുവനന്തപുരം സ്വദേശിനി ആതിരയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. ആത്മഹത്യാ ശ്രമമെന്ന് കരുതപ്പെട്ട സംഭവം, മാനസിക പീഡനത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് വീണതാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. ആതിര പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ മാസം 30നായിരുന്നു സംഭവം. കരിപ്പൂരില്‍ പരിശീലനത്തിന് പോയ വിദ്യാര്‍ത്ഥിനികള്‍ ന്യൂമാന്‍ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ആരതി കെട്ടിടത്തില്‍ നിന്ന് വീണത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW