Wednesday, October 17, 2018 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 07.10 PM

'അവര്‍ണനീയം' ആ സംസ്‌കാരം..: 'കുംഭമേള' യുനെസ്‌കോയുടെ പട്ടികയില്‍

Kumbh Mela,   UNESCO, Iintangible status

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക ഉത്സവങ്ങളില്‍ ഒന്നായ കുംഭമേള യുനെസ്‌കോ തയാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ ഇടംപിടിച്ചു. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിലാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റി കുംഭമേളയെ പ്രത്യേക പദവി നല്‍കി തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിലൊന്നായ കുംഭമേളയെന്ന സംസ്‌കാരത്തിന് ലോകം നല്‍കിയ പിന്തുണയാണ് ഈ ഉള്‍പ്പെടുത്തല്‍. നേപ്പിളിന്റെ പിസ ട്വിര്‍ലിങും യുനെസ്‌കോയുടെ പട്ടികയില്‍ ഇടംനേടി. ഹൈന്ദവ പുരാണത്തില്‍ നിന്നാണ് കുംഭമേള രൂപപ്പെട്ടത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ശെഹന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാര്‍, ഉജെ്ജന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.

അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും നടക്കുന്നു. 2007 ല്‍ നടന്ന അര്‍ദ്ധ കുംഭമേളയില്‍ ഏകദേശം 700 ലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുത്തതായാണ് കണക്കുകള്‍ 12 പൂര്‍ണ കുംഭമേളയ്‌ളക്കു ശേഷം 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള 2013ല്‍ അലഹബാദിലാണ് അവസാനമായി നടന്നത്.

Ads by Google
Thursday 07 Dec 2017 07.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW