സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ മറികടന്ന് തുടര്‍ച്ചയായി ആണവപരീക്ഷണം ഉത്തരകൊറിയ നടത്തിവരുന്നതിനിടെ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്. അമേരിക്കയോട് കൂടിച്ചേര്‍ന്ന് ദക്ഷിണ കൊറിയ ഉള്‍പ്പെടെ രാജ്യങ്ങളുടെ പ്രകോപനം തുടരുകയാണെങ്കില്‍ കൊറിയന്‍ പെനിന്‍സുലയില്‍ ആണവായുധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയ തിരിച്ചടിച്ചിരിക്കുന്നത്.
കൊറിയന്‍ പെനിന്‍സുലയില്‍ യുഎസിനോടൊപ്പം ചേര്‍ന്ന് ദക്ഷിണ കൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതാണ് ഉത്തരകൊറിയയെ പ്രകോപിച്ചിച്ചിരിക്കുന്നത്. ഇരുനൂറോളം യുദ്ധവിമാമനങ്ങളാണ് അഭ്യാസത്തിന്റെ ഭാഗമായി കൊറിയന്‍ മേഖലയില്‍ നിലവില്‍ ഉണ്ട്. പ്രകോപനത്തിലൂടെ അമേരിക്കയും പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും ഉത്തരസെകാറിയ ആരോപണം ഉയര്‍ത്തി.
ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയ വക്താവാണ് യുദ്ധ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അവസ്ഥ എത്രമാത്രഭം ദുര്‍ബലമാണെന്ന കാര്യത്തില്‍ അദേഹത്തിന് യാതൊരു ധാരണയമില്ലെന്ന് അമേരിക്കന്‍ ചാരസംഘടന തലവന്‍ മൈക്ക് പോംപിയോ അടുത്തിടെ പരിഹാസം ഉയര്‍ത്തിയിരുന്നു. ഉത്തരകൊറിയയെ ഏറ്റവും ഒടുവലായി ചൊടിപ്പിച്ചത് തങ്ങളുടെ ഏകാധിപതിയെ പരിഹസിച്ചതാണ്. അതിനാല്‍ എന്നാണ് യുദ്ധം തുടങ്ങുന്നത് എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും വക്താവ് പ്രകോപനം ഉയര്‍ത്തി. തങ്ങളുടെ ആണവശേഖരത്തെപ്പറ്റി ധാരണയുണ്ടാകുന്നത് അമേരിക്കയ്ക്കു നല്ലതാണെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആണവയുദ്ധത്തിനു യുഎസ് തുടക്കമിട്ടാല്‍ കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേസമയം, തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ യുദ്ധം ഉണ്ടായാല്‍ അതില്‍ നിന്ന് ഒളിച്ചോടില്ലെന്നും ഉത്തരകൊറിയന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.