Thursday, December 07, 2017 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 05.20 PM

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍ പെട്ടു, ഡിവൈഡറില്‍ ഇടിച്ച മേഴ്‌സിഡസ് ബെന്‍സിനു നിയന്ത്രണം നഷ്മായി

uploads/news/2017/12/172413/gawtheamm.jpg

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍ പെട്ടു. ഗൗതം മേനോന്റെ മേഴ്‌സിഡസ് ബെന്‍സ് കാറിനാണു ഡിവൈഡറില്‍ ഇടിച്ചു നിയന്ത്രണം നഷ്ടമായത്. വ്യാഴാഴ്ച പുലര്‍ച്ചേ മഹാബലിപുരത്തു നിന്നും ചെന്നൈയിലേയ്ക്കു വരുന്ന വഴി ഷൊലിങ്കനെല്ലൂര്‍ സിഗ്നലില്‍ വച്ചായിരുന്നു അപകടം. നിസാര പരിക്കുകളോടെ ഗൗതം മേനോന്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടു.

സംവിധായകന്റെ കാറിനു മുന്‍പില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്നു തിരിഞ്ഞതാണു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണം. അപകടത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണു വിവരം പോലീസിനെ അറിയിച്ചത്.

Ads by Google
Thursday 07 Dec 2017 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW