Tuesday, October 16, 2018 Last Updated 23 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 04.50 PM

ലൗവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ നടന്ന കൊലപാതകത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്

Love Jihad , Hindu helpline

കോട്ടയം: രാജസ്ഥാനിലെ ലൗവ് ജിഹാദിന്റെ പേരിലുള്ള ക്രൂരമായ കൊലപാതകത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. കഴിഞ്ഞ ദിവസം ബാബ്‌റി മസ്ജിദ് വാര്‍ഷികം മധുരം വിതരണം ചെയ്ത് ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകത്തെയും ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ലൗവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി. ലൗവ് ജിഹാദ് അവസാനിപ്പിക്കാന്‍ മുസ്ലീം നേതാക്കള്‍ തന്നെ മുന്‍കൈ എടുക്കണമെന്നും പ്രതീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ''രാജസ്ഥാനിൽ ലവ് ജിഹാദ് ചെയ്യാൻ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറൽ ആകുന്നു .. ലവ് ജിഹാദ് ചെയ്യാൻ ശ്രമിക്കുന്ന ഓരോരുത്തർക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആൾ വിഡിയോയിൽ പറയുന്നുമുണ്ട് ..ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ ജിഹാദികൾ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു..ലവ് ജിഹാദ് അവസാനിപ്പിച്ചാൽ ഇങ്ങനെ ഉള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ പറ്റും . മുസാഫാർ നഗർ കലാപവും ലവ് ജിഹാദ് കാരണമാണ് .. മുസ്ലിം നേതാക്കൾ തന്നെ മുൻകൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം''

ഇന്നലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷിക ദിനത്തില്‍ വിവിധ ജില്ലകളില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രതീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരുന്നു. അത്യന്തം പ്രകോപനപരമായ വാക്കുകളാണ് ഇയാളുടെ പോസ്റ്റുകളിലുള്ളത്. കാശിയിലേയും മഥുരയിലേയും മുസ്ലീം പള്ളികള്‍ കൂടി പൊളിക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW