Tuesday, October 16, 2018 Last Updated 25 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 04.38 PM

സര്‍വനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ ആഞ്ഞടിക്കും: മുന്നൊരുക്കാം നടത്താന്‍ ലഭിക്കുന്നത് വെറും 15 മിനിറ്റ് മാത്രം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രലോകം

Solar storm

സര്‍വനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ ആഞ്ഞടിക്കുമെന്ന ശാസ്ത്രലോകം സൂചന നല്‍കിക്കൊണ്ട് ശാസ്ത്രലോകം. ഈ സൗരക്കൊടുങ്കാറ്റില്‍ മുന്നൊരുക്കം നടത്താന്‍ ലഭിക്കുന്നത് വെറും 15 മിനിറ്റ് മാത്രമാണെന്നും ശാസ്ത്രലോകം വെളിപ്പെടുത്തിയിട്ടുണ്ട്.

സൂര്യനില്‍ നിന്ന് സൂര്യവാതങ്ങളും, പ്ലാസ്മയും, കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്ന കൊറോണല്‍ മാസ് ഇഞ്ചക്ഷന്‍ എന്ന പ്രതിഭാസത്തിലൂടെയാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. ഈ പ്രതിഭാസം റേഡിയോ തരംഗങ്ങളേയും, ജിപിഎസ് സംവിധാനത്തേയും, വൈദ്യൂത വിതരണ സംവിധാനങ്ങളെയും തകരാറിലാക്കാന്‍ കാരണമാകും.

ഇത്തരത്തിലുള്ള സൂര്യജ്വലനം സംഭവിക്കാനുള്ള സാധ്യത മുന്നറിയിപ്പ് 19 മണിക്കൂര്‍ മുമ്പ് ലഭിക്കുമെങ്കിലും, ഭൂമിയില്‍ ഏതു പ്രദേശത്ത് ബാധിക്കുമെന്നോ, ഏപ്പോള്‍ ബാധിക്കുമെന്നോ കൃത്യമായി പറയാന്‍ കഴിയാത്തതാണ് ഇതിന്റെ ആഘാതം കൂട്ടുന്നത്. ഇതിനു മുമ്പ് 1859 ലാണ് സൂര്യജ്വലനം ഭൂമിയിലെത്തിയത്. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സൂര്യജ്വലനം സഞ്ചരിക്കുന്നത്. അതായത് സൂര്യനില്‍ നിന്ന് ഭൂമിയിലേയ്ക്ക് എത്താന്‍ 14 മണിക്കൂര്‍ സമയം എടുക്കുമെന്നാണ് നിഗമനം. അടുത്ത 150 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറിന്റെ നാശം വരുത്തുന്ന സൂര്യ ജ്വലനം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.

Ads by Google
Thursday 07 Dec 2017 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW