Wednesday, January 10, 2018 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.24 PM

ശബരിമലയിലേയ്ക്ക് വെടിയുണ്ടകളുമായി പോയ നാല് യുവാക്കള്‍ പിടിയില്‍

uploads/news/2017/12/172407/sabarimala.gif

പത്തനംതിട്ട : വെടിയുണ്ടകളുമായി ശബരിമലയില്‍ എത്തിയ നാലുപേര്‍ പോലീസ് പിടിയില്‍. മുഹമ്മദ് നസീഫ്, അഖില്‍, അജിത്, ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ വാര്‍ഷിക ദിനമായ ഇന്നലെ ശബരിമലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

വാഹന പരിശോധനയ്ക്കിടെ ബൈക്കുകളില്‍ നിര്‍ത്താതെ പാഞ്ഞ യുവാക്കളെ അടുത്ത സ്‌റ്റേഷനില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തിയതോടെ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ശബരിമലയിലേയ്ക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയ്യില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് ശബരിമലയിലേയ്ക്ക് യാത്ര ചെയ്തത്. പാലക്കാട് സ്വദേശികളാണ് തങ്ങളെന്നും ഹോട്ടല്‍ ജീവനക്കാരാണ് എന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരെ ഈരാറ്റുപേട്ടയ്ക്ക് അടുത്ത് കളത്തൂട്ടവ് എത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. ആദ്യം പോയ ബൈക്ക് നിര്‍ത്താതെ അതിവേഗം പാഞ്ഞു പോകുകയായിരുന്നു. ഇതോടെ പോലീസ് ബൈക്കിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. പോലീസ് പിടിയിലാകാതെ രക്ഷപെടാന്‍ പിന്നാലെ വന്ന രണ്ടു ബൈക്കുകള്‍ പോലീസ് ജീപ്പിന് മാര്‍ഗ്ഗ തടസം സൃഷ്ടിച്ചതോടെ ഇവരിലുള്ള സംശയം ബലപ്പെട്ടു. അങ്ങനെയാണ് കളത്തൂക്കടവ് റോഡില്‍ വച്ച് മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെല്ലറ്റ് കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോള്‍ അത് മാറ്റിവെക്കാന്‍ മറന്നതാണെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. വാഹനം നിര്‍ത്താതെ പോയത് മതിയായ രേഖകള്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ ആണെന്നാണ് ഇവര്‍ നല്‍കിയ വിശദീകരണം. കൂടെയുള്ളവരെ പിടികൂടിയാല്‍ ശബരിമലയാത്ര മുടങ്ങുമെന്ന് അരുതിയാണ് പോലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച് ആദ്യ ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഇവരുടെ വാദം പൂര്‍ണ്ണമായും മുഖവിലയ്ക്ക് എടുക്കാത്ത ഈരാറ്റുപേട്ട പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Ads by Google
TRENDING NOW