Tuesday, October 16, 2018 Last Updated 51 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 04.14 PM

ഓഖി... ആധാര്‍... കുറ്റപത്രം...ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

uploads/news/2017/12/172405/aadhar.jpg

ആധാര്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ആധാറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഡിസംബര്‍ 31ന് അവസാനിക്കാനിരുന്ന സമയമാണ് മാര്‍ച്ച് വരെ നീട്ടിയിരിക്കുന്നത്. എന്നിരുന്നാലും മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കുന്ന സമയത്തിന് മാറ്റമില്ല. ഫെബ്രുവരി ആറ് തന്നെയാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇനിയും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് സമയപരിധി കൂട്ടി നല്‍കിയിരിക്കുന്നത്.

uploads/news/2017/12/172405/ockhi_1.jpg

ഓഖി ദുരന്തം: ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയില്‍ കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി തീരസംരക്ഷണ സേന നടത്തിയ തെരച്ചിലിലാണ് വ്യാഴാഴ്ച ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ വൈകിട്ടോടെ വിഴിഞ്ഞം തീരത്ത് എത്തിക്കും.

uploads/news/2017/12/172405/dileep.jpg

നടിയെ ആക്രമിച്ച കേസ്: ചോര്‍ന്നത് കരട് കുറ്റപത്രമെന്ന് പോലീസ്; പിന്നില്‍ പോലീസിലെ തന്നെ ഉന്നതര്‍, ഫോണിനായി അന്വേഷണം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള 12 പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം ചോര്‍ന്നുവെന്ന ആരോപണം നിഷേധിച്ച് അന്വേഷണ സംഘം. ചോര്‍ന്നത് യഥാര്‍ത്ഥ കുറ്റപത്രമല്ല. കുറ്റപത്രത്തിന്റെ കരട് രൂപമാണെന്നും അന്വേഷണ സംഘം പറയുന്നു. കരട് കുറ്റപത്രം ഡി.ജി.പി ഓഫീസിലേക്കും മറ്റും അയച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമിക പരിശോധനയ്ക്കായി തയ്യാറാക്കിയതാണ് ഈ കരട് കുറ്റപത്രം. ഇത് ചോര്‍ന്നത് അന്വേഷണ സംഘത്തില്‍ നിന്നല്ല. പോലീസ് ഉന്നതരില്‍ നിന്നാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

uploads/news/2017/12/172405/jerusalem.jpg

യു.എസിന് മറുപടിയുമായി ഇന്ത്യ: പലസ്തീന്റെ കാര്യത്തില്‍ നിലപാട് സ്വതന്ത്രവും അചഞ്ചലവും

ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ മറുപടിയുമായി ഇന്ത്യ. പലസ്തീന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും അചഞ്ചലവുമാണ് ഞങ്ങളുടെ കാഴ്ചപ്പാടുകളുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപംകൊണ്ടതാണ്, അല്ലാതെ ഏതെങ്കിലും മൂന്നാം കക്ഷിയുടെ തീരുമാനപ്രകാരമല്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് റവീഷ് കുമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

uploads/news/2017/12/172405/drone.jpg

ചൈനയിലേക്ക് കടന്ന ഇന്ത്യന്‍ ഡ്രോണ്‍ ചൈന തകര്‍ത്തതായി ആരോപണം

ബെജിങ്: ചൈനയുടെ ആകാശത്ത് അതിക്രമിച്ച കടന്ന ആളില്ലാ വിമാനം അടിച്ചു തകര്‍ത്തതായി ചൈന രംഗത്ത്. ചൈനീസ് സൈനീക വക്താവിനെ ഉദ്ധതരിച്ച് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ചൈനയുടെ പരമാധികാരം ലംഘിച്ചു. ഇതില്‍ തങ്ങള്‍ എതിര്‍പ്പും താത്പര്യക്കുറവും രേഖപ്പെടുത്തുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇത് എവിടെ വച്ചാണെന്നോ എപ്പോഴാണെന്നോ അവര്‍വ്യക്തമാക്കിയിട്ടില്ല.

Ads by Google
Thursday 07 Dec 2017 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW