Tuesday, October 16, 2018 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 03.54 PM

ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; ഭാര്യ ഒളിപ്പിച്ച ആ രഹസ്യം 13 വര്‍ഷത്തിനു ശേഷം പൊങ്ങിയത് അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡില്‍

ഫരീദ ഭാരതി എന്ന യുവതിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പോലീസ് റെയ്ഡിനെത്തിയത്. വീട്ടില്‍ ബന്ദിയാക്കിയിരുന്ന നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം
 Septic Tank, murder

മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഭാര്യയെ 13 വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി. സെപ്റ്റിക് ടാങ്ക് പരിശോധിച്ച പോലീസിന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കിട്ടി. മുംബൈയില്‍ ചൊവ്വാഴ്ച രാത്രിയാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

ഫരീദ ഭാരതി എന്ന യുവതിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പോലീസ് റെയ്ഡിനെത്തിയത്. വീട്ടില്‍ ബന്ദിയാക്കിയിരുന്ന നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവിനേയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വീണ്ടും പരിശോധന നടന്നത്.

 Septic Tank, murder

ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഫരീദ പോലീസിനോട് സമ്മതിച്ചു. 13 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സഹദേവിനെ (30) കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയത്. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം അവര്‍ വെളിപ്പെടുത്തിയില്ല.

ഇത്രയും വിവരം ലഭിച്ചതോടെ ഉന്നത പോലീസ് അധികൃതരുടെ അനുമതിയോടെ അന്വേഷണ സംഘം സെപ്റ്റിക് ടാങ്കില്‍ തുറന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബോയിസര്‍ സ്‌റ്റേഷന്‍ സി.ഐ കിരന്‍ കബാഡി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW