Thursday, December 07, 2017 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 03.47 PM

ശനിദോഷനിവൃത്തിക്ക് അരയാല്‍ പ്രദക്ഷിണം

''ശനിപ്പിഴകളും ശനിദോഷങ്ങളും മാറാന്‍ വൃക്ഷരാജാവായ ആല്‍വൃക്ഷത്തിനെ ഏഴ് പ്രാവശ്യം വലംവയ്ക്കുക.''
uploads/news/2017/12/172400/joythi071217a.jpg

അരയാലിനെ സംസ്‌കൃതത്തില്‍ അശ്വത്ഥം, വൃക്ഷരാജന്‍ എന്നൊക്കെയാണ് പറയുക. വൃക്ഷങ്ങളില്‍ ഞാന്‍ അരയാലാണെന്ന് ഭഗവത്ഗീതയിലുണ്ട്. ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി, ശനിദശ മുതലായ ഗ്രഹപ്പിഴ കാലങ്ങളില്‍ ശനിയെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമാണെന്നാണ് ആചാര്യന്മാരുടെ പക്ഷം.

ഇതിന് ഏറ്റവും നല്ലത് ശനിയാഴ്ചയാണെന്നും ശിവക്ഷേത്രത്തിലെ അരയാലിനെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമത്തിലുത്തമമാണെന്നും പറയപ്പെടുന്നു. പ്രദക്ഷിണം നടത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം ഇതാണ്. പ്രദക്ഷിണം നടത്തിയത് എത്രയോ അത്രയും തവണ ആലിനെ നമസ്‌ക്കരിക്കുന്നത് ഉത്തമമാണ്.

സൂര്യനെക്കൊണ്ട് ശ്രീരാമനെയും, ചന്ദ്രനെക്കൊണ്ട് ശ്രീകൃഷ്ണനെയും, വ്യാഴം വാമനനെയും, ശുക്രന്‍ പരശുരാമനെയും ചൊവ്വ നരസിംഹത്തെയും, കേതു മത്സ്യത്തെയും, രാഹു വരാഹത്തെയും, ശനി കൂര്‍മ്മത്തെയും, ബുധന്‍ ശ്രീബുദ്ധനേയും പ്രതിനിധാനം ചെയ്യുന്നു.

ആല്‍ രാജാവ് മന്ത്രം


മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണൈ
അഗ്രതോ ദുദ്ര രൂപായാ
വൃക്ഷരാജ യതെ നമഃ
അഗ്രതോ ഹുതബുക് വാസോ
ഗോവിന്ദ സോസധാശയ
അശ്ലേഷം പരമേ ശോകം
വൃക്ഷരാജ നമോസ്തുതെ

ഏഴ് ആല്‍പ്രദക്ഷിണങ്ങളുടെ ഫലം

പ്രദക്ഷിണക്രമം - പ്രവര്‍ത്തിക്കുന്ന ശരീരഭാഗം - നീക്കം ചെയ്യപ്പെടുന്ന മാലിന്യങ്ങള്‍ - നിറയ്‌ക്കെപ്പെടുന്ന സാത്വിക ശക്തികള്‍

ഒന്നാമത്തേത് - ഭൗതികശരീരം - മലിനമായ ഊര്‍ജ്ജം - ശുദ്ധമായ ഊര്‍ജ്ജം
രണ്ടാമത്തേത് - പ്രാണശരീരം - ബാഹ്യബന്ധങ്ങള്‍ - ഭഗവദ് ശക്തി
മൂന്നാമത്തേത് - കാമശരീരം - ദുര്‍വാസനകള്‍ - തീവ്രവൈരാഗ്യം
നാലാമത്തേത് - മനോമയ ശരീരം - ഭൗതിക ചിന്തകള്‍ - ബ്രഹ്മജിജ്ഞാസ
അഞ്ചാമത്തേത് - വിജ്ഞാനമയ ശരീരം - സംസാരികജ്ഞാനം - ബ്രഹ്മബോധം
ആറാമത്തേത് - ആനന്ദമയശരീരം - സുഖദുഃഖങ്ങള്‍ - അലൗകികാനന്ദം
ഏഴാമത്തേത് - ചിന്മയശരീരം - ജീവ ബ്രഹ്മഭേദം - ആത്മാനുഭൂതി

സമ്പാ: ഭാസ്‌കരന്‍ ചേരിയില്‍
മൊ: 8714361770

Ads by Google
Thursday 07 Dec 2017 03.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW