Monday, February 26, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 03.23 PM

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ: 11 മുന്‍ എം.പിമാര്‍ക്കെതിരെ കുറ്റംചുമത്തി; പ്രതികള്‍ എല്ലാം ബി.ജെ.പി, ബി.എസ്.പി നേതാക്കള്‍

അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി തീസ് ഹസാരി സ്‌പെഷ്യല്‍ കോടതി ജഡ്ജി കിരന്‍ ബന്‍സാല്‍ ആണ് കുറ്റം ചുമത്തിയത്. ജനുവരി 12ന് ആരംഭിക്കുന്ന വിചാരണയ്‌ക്കെത്താന്‍ ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
cash-for-query scam

ന്യുഡല്‍ഹി: വിവാദമായ 2005ലെ 'പാര്‍ലമെന്റില്‍ ചോദ്യത്തിന് കോഴ' കേസില്‍ ബി.ജെ.പിയിലെയും ബി.എസ്.പിയിലെയും 11 മുന്‍ എം.പിമാര്‍ക്കെതിരെ കുറ്റം ചുമത്തി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി തീസ് ഹസാരി സ്‌പെഷ്യല്‍ കോടതി ജഡ്ജി കിരന്‍ ബന്‍സാല്‍ ആണ് കുറ്റം ചുമത്തിയത്. ജനുവരി 12ന് ആരംഭിക്കുന്ന വിചാരണയ്‌ക്കെത്താന്‍ ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

മുന്‍ എം.പിമാരായ വൈ.ജി മഹാജന്‍ (ബി.ജെ.പി), ഛത്രപാല്‍ സിംഗ് ലോധ (ബി.ജെ.പി), അണ്ണാസഹേബ് എം.കെ പട്ടീല്‍ (ബി.ജെ.പി), മനോജ് കുമാര്‍ (ആര്‍.ജെ.ഡി), ചന്ദ്രപ്രതാപ് സിംഗ് (ബി.ജെ.പി), രാം സേകവ് സിംഗ് (കോണ്‍ഗ്രസ്), നരേന്ദ്രകുമാള്‍ കുഷ്‌വാഹ (ബി.എസ്.പി), പ്രദീപ് ഗാന്ധി (ബി.ജെ.പി), സുരേഷ് ചന്ദേല്‍ (ബി.ജെ.പി), ലാല്‍ ചന്ദ്ര കോല്‍ (ബി.എസ്.പി), രാജ രാംപാല്‍ (ബി.എസ്.പി) എന്നിവരും മറ്റു ചില വ്യക്തികളുമാണ് കേസില്‍ പ്രതികള്‍. രാംപാലിന്റെ പി.എ ആയിരുന്ന രവീന്ദ്രകുമാര്‍, ഇടനിലക്കാരന്‍ വിജയ് ഫഗോട്ട് എന്നിവരും പ്രതികളാണ്. ഫഗോട്ട് പിന്നീട് മരണമടഞ്ഞിരുന്നു.

ഒരു സ്വകാര്യ ന്യൂസ് ചാനലിലെ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ഇവരെ കുടുക്കിയ സ്റ്റിംഗ് ഓപറേഷന്‍ നടത്തിയത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് എത്തിയ മാധ്യമപ്രവര്‍ത്തകരുടെ കെണിയില്‍ ഇവര്‍ വീഴുകയായിരുന്നു. ഈ ഒളികാമറ ദൃശ്യങ്ങള്‍ 2005 ഡിസംബര്‍ 12ന് ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതോടെ ലോക്‌സഭാംഗങ്ങളായ 10 പേരെ സ്പീക്കര്‍ പുറത്താക്കി. രാജ്യസഭാംഗമായിരുന്ന ഛത്രപാല്‍ ലോധയെയും നീക്കിയിരുന്നു. ആരോപണ വിധേയരും ഇടപാടുകാരും തമ്മില്‍ നടത്തിയ സംഭാഷണമടങ്ങിയ സിഡികളും ഡിവിഡികളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

2009ലാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ക്കുപുറമേ സ്റ്റിംഗ് ഓപറേഷന്‍ നടത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരെയും വിചാരണ കോടതി വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ കേസുകള്‍ ഡല്‍ഹി ഹൈക്കോടതി പിന്നീട് റദ്ദാക്കി.

Ads by Google
Thursday 07 Dec 2017 03.23 PM
YOU MAY BE INTERESTED
TRENDING NOW